തിരുവനന്തപുരം: ( www.truevisionnews.com ) മുൻ വൈരാഗ്യത്താൽ യുവാവിന്റെ അച്ഛനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ പൂന്തുറ ആറ്റിൻപുറം സ്വദേശികളായ സുനിൽ (25), ബ്രിജിൻ (29), വർഗീസ് (27) എന്നിവരാണ് പിടിയിലായത്.

വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ പൂന്തുറ ആറ്റിൻപുറം സ്വദേശി മരിയാ ദാസൻ്റെ മകനുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മൂന്നുപേരും ചേർന്ന് തടഞ്ഞ് നിർത്തി മരിയ ദാസനെ കുത്തിപ്പരിക്കേല്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വയറ്റിൽ ആഴത്തിൽ കുത്തേറ്റ മരിയാ ദാസൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മുൻ വൈരാഗ്യമാണ് ആക്രണമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
gang three stopped stabbed father thiruvananthapuram over dispute with son
