പാലക്കാട് : (truevisionnews.com) പാലക്കാട് അട്ടപ്പാടി കണ്ടിയൂരിൽ അതിഥി തൊഴിലാളിയെ വെട്ടികൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. അട്ടപ്പാടി റാവുട്ടാൻകല്ലിലെ സ്വകാര്യ തോട്ടത്തിലെ ജോലിക്കാരനായ ജാർഖണ്ഡ് സ്വദേശി രവിയാണ് മരിച്ചത്.

തല അറുത്തു മാറ്റിയ അവസ്ഥയിലാണ് രവിയുടെ ശരീരം കണ്ടെത്തിയത്. രവിയെ ആക്രമിച്ചെന്നു കരുതപ്പെടുന്ന അസം സ്വദേശി ഇസ്ലാം (45)ഒളിവിലാണ്. അഗളി പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
ക്രിക്കറ്റിനിടിയിൽ അവസാന പന്തിനെച്ചൊല്ലി തർക്കം, ബാറ്റുക്കൊണ്ട് ക്രൂരമർദനം; യുവാവിന് ദാരുണാന്ത്യം
ലഖ്നൗ: ( www.truevisionnews.com ) ക്രിക്കറ്റ് മത്സരത്തിനിടയിൽ അവസാന പന്തിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 18കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ശക്തിയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതിയായ വിശേഷ് ശർമ്മ ഒളിവിലാണ്.
വിശേഷും ശക്തിയും ക്രിക്കറ്റ് മത്സരത്തിലെ അവസാന പന്തിനെച്ചൊല്ലി തർക്കമുണ്ടാകുകയും തുടർന്ന് ബാറ്റുകൊണ്ട് ശക്തിയെ ആക്രമിക്കുകയായിരുന്നു. ശക്തിയുടെ അമ്മാവൻ മോഹിത് കുമാർ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മോഹിത് കുമാറിന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശക്തിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അക്രമസാധ്യത പരിഗണിച്ച് ഗ്രാമത്തിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഒളിവിൽ പോയ പ്രതിക്കായി വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് അനുപ്‌ഷഹർ ഡിഎസ്പി റാം കരൺ പറഞ്ഞു.
Guest worker hacked death Palakkad head found severed
