പാലക്കാട്: ( www.truevisionnews.com ) പാലക്കാട് എലപ്പുള്ളി നെയ്തലയിൽ കൃഷിക്കളത്തിനോട് ചേർന്ന ഗേറ്റും മതിലും തകർന്ന് വീണ് അഞ്ച് വയസുകാരൻ മരിച്ചു. നെയ്തല സ്വദേശി കൃഷ്ണകുമാറിൻ്റെ മകൻ അഭിനിത്താണ് മരിച്ചത്.

കുട്ടികൾ പഴയ ഗേറ്റിൽ തൂങ്ങി കളിക്കുന്നതിനിടെ ഗേറ്റും കൽതൂണും കുഞ്ഞിൻ്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എസ്എസ്എൽസി ഫലം കാത്തിരിക്കെ 16 - കാരനെ കാണാതായി; പരാതി നൽകി ബന്ധുക്കൾ
പാലക്കാട് : ( www.truevisionnews.com ) പാലക്കാട് മുണ്ടൂരിൽ 16 വയസ്സുകാരനെ കാണാതായതായി പരാതി. മുണ്ടൂർ പൂതന്നൂർ സ്വദേശി സുലൈമാന്റെ മകൻ മുഹമ്മദ് യാസീനിനെയാണ് ഇന്നലെ രാത്രി മുതൽ കാണാതായത്.
ബന്ധുക്കൾ നൽകിയ പരാതിയിൽ കോങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്എസ്എൽസി പരീക്ഷയെഴുതി ഫലം വരാനിരിക്കെയാണ് യാസീനെ കാണാതായത്.
gate wall collapsed five year old child died palakkad
