കൊച്ചി: (truevisionnews.com) സീറ്റ് ഒന്നിന് നികുതി 100 രൂപവരെ, സ്‌കൂള്‍ വാഹനങ്ങളുടെ നികുതി കുറയ്ക്കണമെന്ന് അണ്‍എയ്ഡഡ് സ്‌കൂളുകള്‍. അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വന്‍ സാമ്പത്തികബാധ്യത വരുത്തുന്ന ബസുകളുടെ ഉയര്‍ന്ന നികുതിയില്‍ ഇളവ് നല്‍കണമെന്ന് കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍സ് ആവശ്യപ്പെട്ടു. വാഹനനികുതി സര്‍ക്കാര്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് തുല്യമാക്കണമെന്നും സ്‌കൂള്‍ വാഹനത്തില്‍ മൂന്നു ക്യാമറകള്‍ സ്ഥാപിക്കണമെന്ന ഉത്തരവ് പരിഷ്‌കരിക്കണമെന്നും കൗണ്‍സില്‍ സര്‍ക്കാരിന് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്‌കൂള്‍ തുറക്കുംമുന്‍പ് ബസുകള്‍ ടെസ്റ്റ് ചെയ്ത് മോട്ടോര്‍വാഹന വകുപ്പിന്റെ അംഗീകാരം നേടണം. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് 20 സീറ്റ് വരെ 500 രൂപയും 20-ന് മുകളില്‍ ആയിരം രൂപയുമാണ് നികുതി. അണ്‍ എയ്ഡഡ് വിദ്യാഭ്യാസ വാഹനങ്ങള്‍ക്ക് 20 സീറ്റുവരെ സീറ്റൊന്നിന് 50 രൂപ വീതവും 20-ന് മുകളില്‍ സീറ്റൊന്നിന് 100 രൂപവീതവും നല്‍കണം.
സിബിഎസ്ഇ, ഐസിഎസ്ഇ മേഖലകളില്‍ 1,700 ഓളം സ്‌കൂളുകളുണ്ട്. ഒരു സ്‌കൂളിന് ശരാശരി ഏഴു വാഹനങ്ങളുണ്ടാകും. ഉയര്‍ന്ന നികുതിക്കും അറ്റകുറ്റപ്പണിക്കും ഭീമമായ തുക ചെലവാകും. സ്‌കൂള്‍ ബസുകളില്‍ മൂന്നു ക്യാമറകള്‍ ഏപ്രില്‍ ഒന്നിന് ശേഷം ഘടിപ്പിക്കണമെന്നാണ് നിർദ്ദേശം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി ക്യാമറ ഘടിപ്പിക്കുന്നതിനെ അനുകൂലിക്കുന്നു.
ഒന്നിലേറെ ക്യാമറകള്‍ ഘടിപ്പിക്കണമെന്ന നിർദ്ദേശം പിന്‍വലിക്കണമെന്നാണ് ആവശ്യം. ഉയര്‍ന്ന നികുതിയും ക്യാമറ ഘടിപ്പിക്കുന്നതും സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യത വരുത്തുമെന്ന് കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍സ് ദേശീയ സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിരാരാജന്‍ ചൂണ്ടിക്കാട്ടി.
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
ഇടുക്കി: ( www.truevisionnews.com) ഇടുക്കി തൊടുപുഴയ്ക്കടുത്ത് ഞറുകുറ്റിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് അപകടം. മുതലക്കോടം സ്വദേശി 22 വയസുള്ള ആദിത്യൻ ദാസ് ആണ് മരിച്ചത്. വണ്ണപ്പുറത്തുനിന്ന് തൊടുപുഴയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിർ ദിശയിൽ വന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ബസിന്‍റെ അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ് റോഡരികിൽ കിടന്ന ആദിത്യനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതും മരണകാരണമായി.
Double tax buses carrying unaided school children
