പാലക്കാട്: ( www.truevisionnews.com ) മകനെയുമെടുത്ത് കിണറ്റിൽ ചാടിയ അമ്മ ചികിത്സയിൽ തുടരവെ, രണ്ടര വയസുകാരനായ മകൻ മരിച്ചു. പാലക്കാട് തച്ചനാട്ടുകര സ്വദേശി കാഞ്ചനയാണ് ഇന്നലെ രാത്രി മകൻ രണ്ടര വയസുകാരനായ വേദിക് (കാശി)നെയും എടുത്ത് വീട്ടിലെ കിണറ്റിൽ ചാടിയത്.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് മകനെയുമെടുത്ത് യുവതി ആത്മഹത്യക്ക് ശ്രമിച്ചതായാണ് വിവരം. ഉടൻ രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിൽ തുടരവെ ഇന്ന് രാവിലെയാണ് കാശി മരണത്തിന് കീഴടങ്ങിയത്. കാഞ്ചന ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
രാത്രിയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായ സമയത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട സമയത്താണ് യുവതി മകനെയുമെടുത്ത് കിണറ്റിൽ ചാടിയത്. വീട്ടുകാർ കാഞ്ചനയെ സമീപത്തെ വീട്ടിലും ഒക്കെ അന്വേഷിച്ചെങ്കിലും കണ്ടില്ല. തിരിച്ചിലിനിടെ കിണറിന്റെ പൈപ്പ് ഇളകുന്നത് ശ്രദ്ധിച്ച് നോക്കിയപ്പോഴാണ് ഇരുവരെയും കണ്ടത്.
ഉടനെ ഫയർഫോഴ്സിനെയും നാട്ടുകൽ പൊലീസിനെയും വിവരം അറിയിച്ചു. ഇവരെത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. അത്യാസന്ന നിലയിലായിരുന്ന കുഞ്ഞ് രാവിലെയോടെ മരണമടയുകയായിരുന്നു.
യുവതിക്ക് നേരെ ലൈംഗികാവയവം പ്രദർശിപ്പിച്ചു, പരാതിയില്‍ കേസെടുത്ത് പൊലീസ്
ആദൂര്‍ (കാസർഗോഡ്): ( www.truevisionnews.com ) കടയില്‍ കയറി ലൈംഗികാവയവം യുവതിക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
കാറഡുക്ക എരിച്ചേരിയിലെ സണ്‍ഡ്രോപ്‌സ് വാട്ടര്‍ പ്യൂരിഫയര്‍ കടയില്‍ കയറിയാണ് ഇന്നലെ ഉച്ചക്ക് 2.30 നാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്തു.
palakkad mother jumped well with son died
