അടൂർ ( പത്തനംതിട്ട ) : ( www.truevisionnews.com ) റോഡരികിൽ കഞ്ചാവുചെടി കണ്ടെത്തി. വടക്കടത്തുകാവ് പെട്രോൾ പമ്പിനു സമീപം എം.സി റോഡിനോട് ചേർന്നുള്ള ഉപറോഡിലാണ് പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

60 സെൻ്റിമീറ്റർ ഉയരമുണ്ടായിരുന്നു ചെടിക്ക്. സംഭവത്തിൽ ആരെയും പിടികൂടിയിട്ടില്ല. ആരെങ്കിലും നട്ടതാണോ തനിയെ മുളച്ചതാണോ എന്ന് വ്യക്തമല്ലെന്ന് എക്‌സൈസ് പറഞ്ഞു. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ജി. അജികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
cannabis-plant-found-on-the-roadside
