പാലക്കാട്: ( www.truevisionnews.com ) യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം 19ാം മൈലിൽ താമരക്കുളത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണിയംപുറം കിഴക്കേത്തല മണികണ്ഠനാണ് മരിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മണികണ്ഠനെ ഇന്നലെ വൈകുന്നേരം മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പറയുന്നു.
Palakkad youth found dead after drowning
