പാലക്കാട് : ( www.truevisionnews.com ) പാലക്കാട് മുണ്ടൂരിൽ 16 വയസ്സുകാരനെ കാണാതായതായി പരാതി. മുണ്ടൂർ പൂതന്നൂർ സ്വദേശി സുലൈമാന്റെ മകൻ മുഹമ്മദ് യാസീനിനെയാണ് ഇന്നലെ രാത്രി മുതൽ കാണാതായത്.

ബന്ധുക്കൾ നൽകിയ പരാതിയിൽ കോങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്എസ്എൽസി പരീക്ഷയെഴുതി ഫലം വരാനിരിക്കെയാണ് യാസീനെ കാണാതായത്.
sixteen year old boy missing from palakkad
