കൊയിലാണ്ടി ( കോഴിക്കോട് ): ( www.truevisionnews.com ) ലഹരിക്കെതിരെ പോലീസ് നടത്തിയ റെയ്ഡിൽ എംഡിഎംഎ ശേഖരം പിടിച്ചെടുത്തു. യുവാവ് അറസ്റ്റിൽ. നടേരികാവുംവട്ടം കൊല്ലോറത്ത് ഹൗസിൽ മുഹമ്മദ് ഷാഫിയാണ് (35) പിടിയിലായത്.

ഇയാളുടെ വീട്ടുമുറ്റത്തെ കാറിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. 18.19 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു. പിടിയിലായ മുഹമ്മദ് ഷാഫി ലഹരി വിൽപനക്കാരനാണെന്ന് പോലീസ് വെളിപ്പെടുത്തി.
ഇയാളെ കുറിച്ച് രഹസ്യവിവരം കിട്ടിയ ഉന്നത പോലീസ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ആദ്യം വീട് അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് കാർ പരിശോധിച്ചപ്പോഴാണ് എംഡിഎംഎം പിടികൂടിയത്.
കണ്ണൂർ റേയ്ഞ്ച് എൻഡിപിഎസ് ഡ്രൈവിന്റെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ.ഇ.ബൈജുവിന്റെ നിർദ്ദേശപ്രകാരം വടകര ഡിവൈഎസ്പി ഹരിപ്രസാദ്, കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്ഐമാരായ പ്രദിപൻ, മനോ എഎസ്ഐ. വിജു വാണിയംകുളം, സിപിഒ ബിജീഷ്, ഷമീന, ഡ്രൈവർ ഒ.കെ.സുരേഷ്, ഡാൻസാഫ് അംഗം ഷോബിത്ത് തുടങ്ങിയവരുടെ നേത്യത്വത്തിലായിരുന്നു റെയ്ഡ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
MDMA found car backyard Koyilandy Kozhikode Youth arrested
