കോഴിക്കോട് : ( www.truevisionnews.com ) യാത്രയ്ക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയി. ഇന്നോവ കാർ കടയിലേക്ക് ഇരച്ചു കയറി രണ്ടുപേർക്ക് പരിക്ക്. നാദാപുരം പാറക്കടവ് സംസ്ഥാന പാതയിൽ പേരോടിനടുത്താണ് കാർ നിയന്ത്രണംവിട്ട് കടയിലേക്ക് ഇരച്ചു കയറിയത്.

കട വരാന്തയിലുണ്ടായിരുന്ന രണ്ടുപേർക്കാണ് പരിക്കേറ്റത് . ഇന്ന് വൈകീട്ട് നാലരയോടെയാണ് അപകടം. ഇതിനിടയിൽ കടയ്ക്ക് സമീപം നിർത്തിയിട്ട സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച ശേഷമാണ് കാർ കടയിലേക്ക് ഇരച്ചു കയറിയത്.
അപകടത്തിൽ സ്കൂട്ടറും കാറിന്റെ മുൻ ഭാഗവും പൂർണ്ണമായും തകർന്നു. , കടയുടെ മുൻഭാഗവും തകർന്നിട്ടുണ്ട്.
പരിക്കേറ്റവരെ നാദാപുരം ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. യാത്രയ്ക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
Innovacar loses control crashes into shop Nadapuram two injured
