കോഴിക്കോട്: (truevisionnews.com) കോഴിക്കോട് നാദാപുരത്ത് കോൺഗ്രസ് കൊടിമരം നശിപ്പിച്ചു, വാർഡ് പ്രസിഡന്റിന്റെ വീട്ടിൽ റീത്ത് വെച്ച് ഭീഷണി. നാദാപുരം പഞ്ചായത്തിലെ പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നരിക്കാട്ടേരി പാറമ്മൽ പീടിക സമീപം സ്ഥാപിച്ച കൊടിമരമാണ് നശിപ്പിച്ചത്. സമീപത്തെ വാഴ വെക്കുകയും, വാർഡ് പ്രസിഡന്റ് പീറ്റകണ്ടിയിൽ അനന്തന്റെ വീട്ടിനു മുന്നിൽ റീത്തുവെക്കുകയും ചെയ്തു.

രണ്ടുദിവസം മുമ്പ് സ്ഥാപിച്ചതാണ് കൊടിമരം. ഇന്നലെ രാത്രി തറകെട്ടി കഴിഞ്ഞ് ഏതാനും സമയങ്ങൾക്കുള്ളിലാണ് ഇത്തരത്തിലുള്ള അക്രമം നടത്തിയത്. കൊടിമരം നശിപ്പിച്ചെടുത്ത് വാഴ വയ്ക്കുകയും, തൊട്ടടുത്തുള്ള വാർഡ് പ്രസിഡന്റിന്റെ വീടിന്റെ ഗേറ്റിൽ റീത്ത് വെക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന രീതിയിൽ റീത്തിന്മേൽ എഴുതിവെക്കുകയും ചെയ്തിട്ടുണ്ട്.
congress-flagpole-destroyed-nadapuram-kozhikode-wreaths-placed-ward-presidents-house-threat
