തലശ്ശേരി : ( www.truevisionnews.com ) ചാരിറ്റിയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്വവല്ലറി ഉടമയെ പഞ്ഞിക്കിട്ട് ബന്ധുക്കൾ .മുസ്ലീം ലീഗ് നേതാവും ചാരിറ്റി പ്രവർത്തകനും തലശ്ശേരി നഗരത്തിലെ പ്രമുഖ ജ്വല്ലറി ഉടമയ്ക്കുമാണ് കണ്ണൂരിലെ റിസോർട്ടിൽ വെച്ച് യുവതിയുടെ ബന്ധുക്കളിൽ നിന്നും തല്ല് കിട്ടിയത്.തുടർന്ന് ഇയാൾ റിസോർട്ടിൽ നിന്നും ഇറങ്ങി ഓടി.

യുവതിയെ റിസോർട്ടിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ വിവരമറിഞ്ഞ് എത്തിയ ബന്ധുക്കളായ രണ്ട് സ്ത്രീകൾ ആണ് ഇയാളെ തല്ലിയത്. എന്നാൽ ഇരുക്കൂട്ടരും പരാതി നല്കിയിട്ടില്ല. ഇതേ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം ഈ ജ്വവല്ലറി ഉടമയ്ക്ക് മുൻപും യുവതിയിൽ നിന്ന് തല്ല് കിട്ടിയിട്ടുണ്ട്.
എൻ്റെ കൂടെ വന്നാൽ കരിമണിമാല തരാം എന്നായിരുന്നു വാഗ്ദാനം. ചാരിറ്റിയുടെ മറവിലാണ് ഇയാൾ സ്ത്രീകളെ വശത്താക്കുന്നത് എന്നാണ് വിവരം. ഇയാൾ ചൈനയിലേക്ക് മുങ്ങിയിരിക്കുകയാണ്.
Relatives beatup jeweler owner who tried rape youngwoman under guise charity
