ബംഗളൂരു: (truevisionnews.com) ഹുബ്ബള്ളി- വിജയപുര ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു സ്ത്രീകളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ശിവമൊഗ്ഗയിലെ സാഗർ സ്വദേശികളായ ശ്വേത (29), അഞ്ജലി (26), സന്ദീപ് (26), ശശികല (40), വിത്തൽ ഷെട്ടി (55) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 8.30ന് ധാർവാഡ് ഇങ്കൽഹള്ളിയിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. സാഗറിൽനിന്ന് ബാഗൽകോട്ടിലെ കുലഗേരി ക്രോസിലേക്ക് പോവുകയായിരുന്നു കാർ അഹ്മദാബാദിൽനിന്ന് കൊച്ചിയിലേക്ക് ജീരക ലോഡുമായി വരുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പുലർച്ച നാലിനാണ് അഞ്ചുപേരടങ്ങുന്ന കുടുംബം സാഗറിൽനിന്ന് കാറിൽ യാത്ര പുറപ്പെട്ടത്. അഞ്ചുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായി ധാർവാഡ് എസ്.പി ഗോപാൽ ബയകോട് പറഞ്ഞു.
വേഗത്തിൽവന്ന കാർ ലോറിയിലിടിക്കുകയായിരുന്നെന്നും മറ്റു വാഹനങ്ങളൊന്നും സമീപത്തുണ്ടായിരുന്നില്ലെന്നും ലോറി ഡ്രൈവർ മഹാദേവ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഹുബ്ബള്ളി കിംസ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. ഹുബ്ബള്ളി റൂറൽ പൊലീസ് കേസെടുത്തു
Car truck collide national highway five dead
