പാതിവില തട്ടിപ്പ് കേസ്; മുസ്‌ലിം ലീഗ് നേതാവ് പൊലീസില്‍ കീഴടങ്ങി

പാതിവില തട്ടിപ്പ് കേസ്;  മുസ്‌ലിം ലീഗ് നേതാവ് പൊലീസില്‍ കീഴടങ്ങി
May 3, 2025 01:14 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com)  പാതിവില തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീഗ് നേതാവ് പൊലീസില്‍ കീഴടങ്ങി. മാറഞ്ചേരി പഞ്ചായത്ത് അംഗവും പൊന്നാനിയിലെ യൂത്ത് ലീഗ് നേതാവുമായ കെ എ ബക്കറാണ് കീഴടങ്ങിയത്. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് കീഴടങ്ങിയത്. 330 പരാതികളിലായി 32 കേസുകള്‍ ബക്കറിനെതിരെയുണ്ട്. ഇയാള്‍ രണ്ട് മാസമായി ഒളിവിലായിരുന്നു.

പകുതിവിലയ്ക്ക് സ്‌കൂട്ടര്‍ അടക്കമുള്ള സാധനങ്ങള്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട കേസാണ് പാതിവില തട്ടിപ്പ് കേസ്. നാഷണല്‍ എന്‍ജിഒ കോണ്‍ഫഡറേഷന്‍ ആജീവനാന്ത അധ്യക്ഷന്‍ കെ എന്‍ ആനന്ദകുമാറും ദേശീയ സെക്രട്ടറി അനന്തുകൃഷ്ണനും ചേര്‍ന്നാണ് പാതിവില തട്ടിപ്പ് നടത്തിയത്.

സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നടന്ന പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയത്. 231 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. കേസിലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. സീഡ് വഴിയും എന്‍ജിഒ കോണ്‍ഫഡറേഷനും വഴിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.


Muslim League leader surrenders police half price fraud case.

Next TV

Related Stories
ഇഷ്ടിക കമ്പനിയിൽ ഇന്റർലോക്ക് കട്ടകൾ മറിഞ്ഞ് ദേഹത്ത് വീണു; മലപ്പുറത്ത് യുവതിക്ക് ദാരുണാന്ത്യം

May 3, 2025 05:12 PM

ഇഷ്ടിക കമ്പനിയിൽ ഇന്റർലോക്ക് കട്ടകൾ മറിഞ്ഞ് ദേഹത്ത് വീണു; മലപ്പുറത്ത് യുവതിക്ക് ദാരുണാന്ത്യം

പാണ്ടിക്കാട് തമ്പാനങ്ങാടിയിൽ ഇഷ്ടിക കമ്പനിയിൽ ഇന്റർലോക്ക് കട്ടകൾ മറിഞ്ഞ് ദേഹത്ത് വീണ് യുവതി...

Read More >>
കളിക്കുന്നതിനിടെ ഇരുമ്പ് കമ്പി തുളച്ചുകയറി 13 കാരന് പരിക്ക്

May 3, 2025 12:36 PM

കളിക്കുന്നതിനിടെ ഇരുമ്പ് കമ്പി തുളച്ചുകയറി 13 കാരന് പരിക്ക്

കളിക്കുന്നതിനിടെ ഇരുമ്പ് കമ്പി തുളച്ചുകയറി 13 കാരന്...

Read More >>
ഒമ്പതുകാരിയുടെ വിമുഖത ; അമ്മ കാര്യം അന്വേഷിച്ചപ്പോൾ പുറത്തുവന്നത് പീഡന വിവരം

May 2, 2025 10:14 AM

ഒമ്പതുകാരിയുടെ വിമുഖത ; അമ്മ കാര്യം അന്വേഷിച്ചപ്പോൾ പുറത്തുവന്നത് പീഡന വിവരം

ഒമ്പതുകാരിയെ ലൈഗികമായി പീഡിപ്പിച്ച ബന്ധുവിന് 110 വര്‍ഷം കഠിന തടവിനും 8.21 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി...

Read More >>
Top Stories