മലപ്പുറം: (truevisionnews.com) മലപ്പുറത്തെ എടപ്പാളിൽ എംഡിഎംഎ വേട്ട. 106 ഗ്രാം എംഡിഎംഎയുമായി പാലക്കാട് പട്ടാമ്പി സ്വദേശി ഷാഫി (35) അറസ്റ്റിലായി. എടപ്പാളിൽ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ ആണ് പ്രതി പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ലോഡ്ജിൽ എക്സൈസിന്‍റെ മിന്നൽ പരിശോധന. കണ്ണൂരിൽ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്ന് ഷാഫി മൊഴി നൽകി. പ്രദേശത്തെ ചെറുകിട കച്ചവടക്കാരനാണ് ഷാഫി.

Excise raids lodge youth arrested 106 grams MDMA
