തലശ്ശേരി: (truevisionnews.com) തലശ്ശേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്. മേലൂട്ട് റെയിൽവേ മേൽപ്പാലത്തിന് അടിയിലാണ് 32-കാരി കൂട്ട ബലാത്സംഗത്തിനിരയായത്. പരാതിക്കാരി ആറാഴ്ച ഗർഭിണിയായിരിക്കെയാണ് കൊടുംക്രൂരത.

സ്വകാര്യ ആവശ്യത്തിനായി നഗരത്തിൽ എത്തിയതായിരുന്നു യുവതി. തലശേരി റെയിൽവെ സ്‌റ്റേഷനിൽ നിന്ന് പുതിയബസ്‌സ്‌റ്റാന്റിലേക്കുള്ള എളുപ്പ വഴിയിലെ റെയിൽവെ മേൽപാലത്തിനടുത്ത് വെച്ചായിരുന്നു ആദ്യത്തെ പീഡനം. പിന്നീട് ബലമായി മേലൂട്ട്‌മേൽപാലം ഭാഗത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്.
ഇതിൽ രണ്ടുപേർ അന്തർ സംസ്ഥാന തൊളിലാളികളാണ്. മുഴപ്പിലങ്ങാട് ശ്രീജ ഹൗസിൽ പ്രജിത്ത് (30), ബിഹാർ കതിഹാർ ദുർഗാപൂർ സ്വദേശി ആസിഫ് (19), ബിഹാർ പ്രാൺപൂർ സ്വദേശി സഹബൂൽ (24) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് മൂന്നുപേരെ കസ്‌റ്റഡിയിലെടുത്തത്. ഇതിൽ രണ്ടുപേർക്ക് നേരിട്ട് ബന്ധമുള്ളതായി തലശേരി എഎസ്‌പി എഎസ്‌പി പിബി കിരൺ പറഞ്ഞു. യുവതിയെ എരഞ്ഞോളിയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി .
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടിയ യുവതി താൻ നേരിടേണ്ടി വന്ന ദുരനുഭവം ഡോക്ടറെ അറിയിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് അധികൃതരാണ് സംഭവം പൊലീസിൽ അറിയിച്ചത്. പരാതിക്കാരി പൊലീസ് സംരക്ഷണയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരുകയാണെന്ന് തലശ്ശേരി എ.എസ്.പി പി.ബി. കിരൺ പറഞ്ഞു.
Police investigation complaint young woman ang raped Thalassery.
