കോഴിക്കോട്: (truevisionnews.com) പുക ഉയര്‍ന്നതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മാറ്റിയ രോഗിക്ക് 40000 രൂപ ഡിസ്ചാര്‍ജ് ബില്ല് നല്‍കി സ്വകാര്യ ആശുപത്രി. മെഡിക്കല്‍ കോളേജില്‍ ബെഡ് വീണ്ടും ശരിയായിട്ടുണ്ടെന്ന് നിര്‍ദേശം നല്‍കിയാണ് ഡിസ്ചാര്‍ജ് ബില്ല് നല്‍കിയിരിക്കുന്നത്.

ഡിസ്ചാര്‍ജ് തുക നല്‍കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് വിശ്വനാഥനെന്ന രോഗിയുടെ ബന്ധുക്കള്‍. സ്‌ട്രോക്ക് വന്നാണ് പേരാമ്പ്ര സ്വദേശിയായ വിശ്വനാഥനെ മെഡിക്കല്‍ കോളേജില്‍ ഈ മാസം 24ന് എത്തിച്ചത്.
പണം അടയ്ക്കാന്‍ നിര്‍വാഹമില്ലെന്ന് വിശ്വനാഥന്റെ മകന്‍ വിഷ്ണു പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ പുക ഉയര്‍ന്നതോടെ വിശ്വനാഥനെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് എത്തിച്ചത്.
Private hospital Rs 40,000 discharge bill patient Kozhikode Medical College
