കാസർകോട്: (truevisionnews.com) ഉദുമയിലെ ബാര മുക്കുന്നോത്തെ വീട്ടിൽ നിന്ന് 11.190 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി പോലീസ് പിടിയിൽ. മുക്കുന്നോത്തെ മുഹമ്മദ് സമീറി (32)നെയാണ് മേൽപറമ്പ് പൊലീസ് പിടികൂടിയത്. മംഗളൂരുവിലെ രഹസ്യ താവളത്തിൽ നിന്ന് ഇന്നലെ ഉച്ചയോടെയായിരുന്നു അറസ്റ്റ്. കേസിൽ പ്രതി സമീറിന്റെ സഹോദരൻ മുനീറും പ്രതിയാണ്. ഇയാൾ നിലവിൽ ഒളിവിലാണ്. കഴിഞ്ഞ മാസം 25 ന് രാത്രി രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബേക്കൽ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ നടത്തിയ റെയിഡിലാണ് കഞ്ചാവ് പിടികൂടിയത്. വീട്ടിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിക്ക് മുകളിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് പിടികൂടിയത്.
Investigation confidential information 11 kg ganja found sack home
