മലപ്പുറം: (truevisionnews.com) മലപ്പുറം പാണ്ടിക്കാട് തമ്പാനങ്ങാടിയിൽ ഇഷ്ടിക കമ്പനിയിൽ ഇന്റർലോക്ക് കട്ടകൾ മറിഞ്ഞ് ദേഹത്ത് വീണ് യുവതി മരിച്ചു. മടിക്കോട് സ്വദേശി മുണ്ടിയാണ് മരിച്ചത്. അടുക്കിവെച്ച കട്ടകൾ ജീവനക്കാരായ നിലമ്പൂർ സ്വദേശി ജോയി, മുടിക്കോട് സ്വദേശിനി മുണ്ടി എന്നിവരുടെ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.

ഇന്റർലോക്ക് കട്ടകൾക്കടിയിൽ കുരുങ്ങി ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുണ്ടിയെ രക്ഷിക്കാനായില്ല.
നെയ്യാറ്റിൻകരയിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം; ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്
തിരുവനന്തപുരം: (truevisionnews.com) നെയ്യാറ്റിൻകര വാഴിച്ചലിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. ഡ്രൈവറായ കളിയിക്കാവിള സ്വദേശി ജിഷോ ,ക്ലീനർ ആകാശ് എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Interlocking blocks brick company woman young woman met tragicend Malappuram
