അമിത വേഗത്തിലെത്തിയ കാറിടിച്ച് അപകടം; മാധ്യമ പ്രവര്‍ത്തകയ്ക്ക് ഗുരുതര പരിക്ക്

അമിത വേഗത്തിലെത്തിയ കാറിടിച്ച് അപകടം; മാധ്യമ പ്രവര്‍ത്തകയ്ക്ക് ഗുരുതര പരിക്ക്
May 3, 2025 11:12 PM | By Vishnu K

തിരുവനന്തപുരം: (truevisionnews.com) അമിതവേഗതയിലെത്തിയ കാറിടിച്ച് മാധ്യമ പ്രവര്‍ത്തകയ്ക്ക് ഗുരുതര പരിക്ക്. ജനയുഗം തിരുവനന്തപുരം യൂണിറ്റിലെ സബ് എഡിറ്റര്‍ എറണാകുളം അയ്യമ്പിള്ളി കുഴുപ്പിള്ളി നെടുംപറമ്പില്‍ എൻ ജി അനഘയാണ് മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.30 ഓടെ വഴുതക്കാട് ജനയുഗം ഓഫിസിന് സമീപത്തായിരുന്നു അപകടം. താമസിക്കുന്ന ഹോസ്റ്റലില്‍ നിന്ന് ഡ്യൂട്ടിക്കായി ഓഫിസിലേക്ക് നടന്നുവരുന്നതിനിടെ ആകാശവാണി നിലയത്തിന് സമീപത്ത് വച്ച് അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് അനഘയെ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാറിനും സമീപത്തുണ്ടായിരുന്ന കരിയില സംഭരണിക്കും ഇടയില്‍ അമര്‍ന്നുപോയ അനഘയുടെ മുഖത്തും നെറ്റിയിലും ഗുരുതര പരിക്കേറ്റു. മുൻനിരയിലെ പല്ലുകള്‍ പൂര്‍ണമായി നഷ്ടമായി. മൂക്ക് തകര്‍ന്നു. വലതു കൈയ്ക്കും കാലിനും പൊട്ടലുണ്ട്. ഇടുപ്പിനും സാരമായി പരിക്കേറ്റു. അപകടമുണ്ടാക്കിയ കാര്‍ സമീപത്തുള്ള പഴക്കടയിലിടിച്ചാണ് നിന്നത്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് അനഘയെ ആശുപത്രിയിലെത്തിച്ചത്

Journalist seriously injured accident hit speeding car

Next TV

Related Stories
അടുത്ത രണ്ട് ദിവസം ഇടിമിന്നലോടുകൂടിയ മഴ; യെല്ലേ അലേർട്ട് പ്രഖ്യാപിച്ചു

May 4, 2025 10:25 AM

അടുത്ത രണ്ട് ദിവസം ഇടിമിന്നലോടുകൂടിയ മഴ; യെല്ലേ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ച് കാലാവസ്ഥ വകുപ്പ്....

Read More >>
 ബസ് റൂട്ടിനെച്ചൊല്ലി  തർക്കം:  തമ്മിലടിച്ച്  സ്വിഫ്റ്റ് ജീവനക്കാരനും കെഎസ്ആർടിസി ജീവനക്കാരനും

May 3, 2025 10:37 PM

ബസ് റൂട്ടിനെച്ചൊല്ലി തർക്കം: തമ്മിലടിച്ച് സ്വിഫ്റ്റ് ജീവനക്കാരനും കെഎസ്ആർടിസി ജീവനക്കാരനും

സ്വിഫ്റ്റ് ജീവനക്കാരായ രണ്ട് പേരും കെഎസ്ആർടിസി ജീവനക്കാരനും തമ്മിൽ...

Read More >>
ഒന്നിവിടെ ശ്രദ്ധിച്ചാൽ നല്ലത് ....,മീൻ വാങ്ങുന്നവ‍ർ സൂക്ഷിക്കുക; 385 കിലോ പഴകിയ മത്സ്യം പിടികൂടി

May 3, 2025 08:20 PM

ഒന്നിവിടെ ശ്രദ്ധിച്ചാൽ നല്ലത് ....,മീൻ വാങ്ങുന്നവ‍ർ സൂക്ഷിക്കുക; 385 കിലോ പഴകിയ മത്സ്യം പിടികൂടി

അഞ്ചുതെങ്ങ് മത്സ്യ വ്യാപാര കേന്ദ്രത്തിൽ 385 കിലോ പഴകിയ മത്സ്യം പിടികൂടി....

Read More >>
Top Stories