മലപ്പുറം: ( www.truevisionnews.com ) പുക്കോട്ടംപാടത്ത് കളിക്കുന്നതിനിടെ ഇരുമ്പ് കമ്പി തുളച്ചുകയറി 13 കാരന് പരിക്കേറ്റു. മണ്ണാത്തിപ്പൊയിൽ സ്വദേശി റിസ്വാന്‍ മുഹമ്മദിനാണ് പരിക്കേറ്റത്. കാൽപാദത്തിൽ തുളച്ച് കയറിയ കമ്പി നിലമ്പൂർ ഫയർഫോഴ്സ് എത്തിയാണ് മുറിച്ചുമാറ്റിയത്.

കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട ഭാഗത്തേക്ക് ചാടിയപ്പോഴാണ് കമ്പി തുളച്ചുകയറിയത്. കമ്പി മുറിച്ചുമാറ്റിയതിന് പിന്നാലെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..
13 year old injured after being pierced iron wire playing malappuram
