കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് പൂനത്ത് കാരിപാറ മീത്തലിൽ പുലിയെ കണ്ടെത്തിയെന്ന നാട്ടുകാരുടെ ആരോപണം നിഷേധിച്ച് വനം വകുപ്പ്. കണ്ടത് പുലിയെ അല്ലെന്നും അത് കാട്ടുപൂച്ചയാണെന്നും വനം വകുപ്പ് വ്യക്തമാക്കി.

പുലിയെന്ന് സംശയിച്ച മൃഗത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചാണ് വനം വകുപ്പ് പുലിയല്ല പൂച്ചയാണെന്ന് സ്ഥിരീകരിച്ചത്. മുണ്ടക്കൽ സ്വദേശി ശരീഫയുടെ വീടിന് സമീപം ഇന്ന് രാത്രി 7.45 നാണ് കാട്ടുപൂച്ചയെ കണ്ടത്.
തുടർന്ന് ഇത് പുലിയാണെന്ന് തെറ്റിദ്ധരിച്ച നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. കാട്ടുപൂച്ചയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതോടെ വലിയ ആശങ്കയാണ് ഒഴിഞ്ഞത്.
Forest Department confirms sighting wild cat not tiger Kozhikode
