'രാത്രികാല പരിശോധന ചതിച്ചു'; കണ്ണൂർ പയ്യന്നൂരിൽ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ

 'രാത്രികാല പരിശോധന ചതിച്ചു';  കണ്ണൂർ പയ്യന്നൂരിൽ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ
Apr 30, 2025 12:56 PM | By Susmitha Surendran

കണ്ണൂർ: (truevisionnews.com) കണ്ണൂർ പയ്യന്നൂരിൽ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ. പെരുമ്പ സ്വദേശി ഷഹബാസ് (20), എടാട്ട് സ്വദേശികളായ ഷിജിനാസ് (34), പി പ്രജിത(29) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 10.265 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

പയ്യന്നൂർ എസ്ഐ യദുകൃഷ്ണനും സംഘവും നടത്തിയ രാത്രികാല പരിശോധനയ്ക്കിടയിലാണ് മൂന്നുപേരെയും പിടികൂടിയത്. എടാട്ട് കണ്ണങ്ങാട് കവാടത്തിന് സമീപം ദേശീയ പാതയ്ക്കരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ടിരുന്ന കാറ് പൊലീസ് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.

കഞ്ചാവ് പിടികൂടിയ കേസ്: പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

ആലപ്പുഴ: ( www.truevisionnews.com ) കഞ്ചാവ് പിടികൂടിയെന്ന കേസില്‍ യു.പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി എക്‌സൈസ്. കേസില്‍ നേരത്തെ പ്രതി ചേര്‍ത്തിരുന്ന മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള പ്രതികളെ ഒഴിവാക്കി എക്‌സൈസ് കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

പട്ടികയിലുണ്ടായിരുന്ന മൂന്ന് പ്രതികള്‍ മാത്രമാണ് കേസിലുള്‍പ്പട്ടതെന്നാണ് എക്‌സൈസ് ഇപ്പോള്‍ പറയുന്നത്. ഒഴിവാക്കിയ പ്രതികള്‍ക്ക് കേസില്‍ പങ്കില്ലെന്നടക്കം ചൂണ്ടിക്കാട്ടി എക്‌സൈസ് ഉടന്‍ കുറ്റപത്രവും സമര്‍പ്പിക്കും.

കഴിഞ്ഞ ഡിസംബര്‍ 28 നാണ് എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ 9 പേരെ തകഴിയില്‍ നിന്ന് കുട്ടനാട് എകസൈസ് സംഘം പിടികൂടിയത്. മൂന്നു ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനും ഇവര്‍ക്കെതിരെ കേസും എടുത്തു.

എന്നാല്‍ തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് ആപരോപിച്ച് യു പ്രതിഭ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെക്കുകയും തുടര്‍ന്ന് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെയും എംഎല്‍എയുടെയുമടക്കം മൊഴി എടുത്തിരുന്നു

കോഴിക്കോട് എംഡിഎംഎ കേസിലെ മുഖ്യപ്രതി പിടിയിൽ

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് കുന്ദമംഗലം എംഡിഎംഎ കേസിലെ മുഖ്യപ്രതി പിടിയിൽ. നൈജീരിയൻ പൗരനായ ഫ്രാങ്ക് ചിക്സിയ ആണ് പിടിയിലായത്. നോയിഡയിൽ നിന്നാണ് പ്രതിയെ കുന്ദമംഗലം പോലീസ് പിടികൂടിയത്.

ജനുവരി 21-നാണ് കുന്ദമം​ഗലത്തെ ലോഡ്ജിൽ വെച്ച് 227 ​ഗ്രാം എംഡിഎംഎയുമായി മുസമിൽ, അഭിനവ് എന്നിവരെ പോലീസ് പിടികൂടിയത്. മുഹമ്മദ് ഷമീൽ എന്നയാളാണ് ലഹരി എത്തിച്ച് നൽകിയതെന്നായിരുന്നു ഇവർ നൽകിയ വിവരം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൈസൂരിൽ നിന്ന് മുഹമ്മദ് ഷമീലിനെ പോലീസ് പിടികൂടി.

ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ടാൻസാനിയൻ പൗരൻമാരായ ഡേവിഡ് എൻഡമിയേയും ​ഹക്ക ഹറൂണയേയും പീന്നീട് പഞ്ചാബിൽ നിന്നാണ് പിടികൂടി. ഇവരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നൈജീരിയൻ പൗരനും ഫാർമസിസ്റ്റുമായ ഫ്രാങ്ക് ചിക്സിയ പിടിയിലാകുന്നത്.

ഇയാളിൽനിന്ന് നാല് മൊബൈൽ ഫോണുകളും ഏഴ് സിം കാർഡുകളും മൂന്ന് എടിഎം കാർഡുകളും പിടിച്ചെടുത്തുവെന്നും സിമ്മുകൾ ഒന്നുപോലും സ്വന്തം പേരിൽ അല്ലെന്നും അന്വേഷണ സംഘം അറിയിച്ചു. നോയിഡയിൽ എംഡിഎംഎ കുക്കിങ് ഏരിയ ഉണ്ടെന്നും ഇയാൾക്ക് കുക്കിങ് ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു.

പഠനാവശ്യാർത്ഥമാണ് ഇവർ വിദേശ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തുന്നത്. ലഹരി വിപണിയിലൂടെ വരുമാനമുണ്ടാക്കാറാണ് പതിവെന്നും പോലീസ് വ്യക്തമാക്കുന്നു. 32 മ്യൂൾ അക്കൗണ്ടുകൾ വഴിയാണ് ഇവർ ഇടപാട് നടത്തിയത്. ഫണ്ട് ട്രാൻസ്ഫർ ചെയ്ത റൂട്ടുകൾ നോക്കിയാണ് പ്രതിയിലേക്ക് എത്തിയതെന്നും നോയിഡയിലെ ആഫ്രിക്കൻ മാർക്കറ്റിൽനിന്നാണ് പ്രതിയെ പിടികൂടിയതെന്നും പോലീസ് അറിയിച്ചു.

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസ്; നാല് വിദ്യാർഥികളെ പുറത്താക്കി കോളജ്

എറണാകുളം: ( www.truevisionnews.com ) എറണാകുളം കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ നാലു വിദ്യാർത്ഥികളെ കോളജ് പുറത്താക്കി. പുറത്താക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നൽകില്ല. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആകാശ്, ആദിത്യൻ ,അഭിരാജ്,അനുരാജ് എന്നീ വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്.

കോടതി അനുമതിയോടെ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നു. വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെക്കുന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടാകും എന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.

കളമശ്ശേരി പോലീസിനും ഡാൻസാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു ഹോസ്റ്റലിൽ പരിശോധന നടത്തിയതും കഞ്ചാവ് കണ്ടെത്തിയതും. പരിശോധനയിൽ, ഒരു മുറിയിൽനിന്ന് മാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തി. മറ്റൊരു മുറിയിൽനിന്ന് ഒമ്പതുഗ്രാം കഞ്ചാവും പിടികൂടിയിരുന്നു.

കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയിൽനിന്നാണ് 1.9 കിലോ കഞ്ചാവ് കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ആദിത്യൻ, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറിയിൽ നിന്നാണ് ഒമ്പതുഗ്രാം കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞമാസം 13നായിരുന്നു ഹോസ്റ്റലിൽ പരിശോധന നടത്തിയത്.

പുഴയോരത്ത് വിളവെടുക്കാറായ കഞ്ചാവ് ചെടികൾ കണ്ടെത്തി; 96 കഞ്ചാവ് ചെടികൾ നശിപ്പിച്ച് എക്സൈസ്

ഇടുക്കി: (truevisionnews.com) വട്ടവടയിൽ വിളവെടുക്കാറായ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. രഹസ്യ വിവരം കിട്ടിയതിന് പിന്നാലെ എക്സൈസ് എത്തിയാണ് കഞ്ചാവ് ചെടി നശിപ്പിക്കുന്നത്. പുഴയോരത്ത് നട്ടുപിടിപ്പിച്ച രീതിയിലായിരുന്നു കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

96 കഞ്ചാവ് ചെടികളാണ് ഇത്തരത്തിൽ പൊലീസ് കണ്ടെത്തിയിരുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് ലഹരി ഉപയോ​ഗം നിയന്ത്രിക്കാനായി വ്യത്യസ്ത പദ്ധതികളാണ് എക്സൈസും കേരള സ‍ർക്കാരും ചേർന്ന് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാ​ഗമായി ലഹരി കേന്ദ്രങ്ങൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.











Three people including woman arrested MDMA Payyannur Kannur

Next TV

Related Stories
മണ്ണിടിച്ചൽ ജീവനും വീടിനും ഭീഷണിയാകുന്നുവെന്ന് ഷർസീന

Jun 1, 2025 10:25 AM

മണ്ണിടിച്ചൽ ജീവനും വീടിനും ഭീഷണിയാകുന്നുവെന്ന് ഷർസീന

കാലവർഷം കനത്തതോടെ ഉറക്കം നഷ്ടപ്പെട്ട്...

Read More >>
കൂത്തുപറമ്പിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

May 31, 2025 10:52 AM

കൂത്തുപറമ്പിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കൂത്തുപറമ്പിൽ കാണാതായ വയോധികയുടെ മൃതദേഹം...

Read More >>
അങ്ങോട്ട് പോകല്ലേ..പോകല്ലേ...കണ്ണൂരിൽ ഗൂഗിൾ മാപ്പ് നോക്കി പോയ കാർ പുഴയിൽ ഒഴുകിപ്പോയി; യാത്രക്കാർക്ക് രക്ഷയായി നാട്ടുകാർ

May 31, 2025 08:50 AM

അങ്ങോട്ട് പോകല്ലേ..പോകല്ലേ...കണ്ണൂരിൽ ഗൂഗിൾ മാപ്പ് നോക്കി പോയ കാർ പുഴയിൽ ഒഴുകിപ്പോയി; യാത്രക്കാർക്ക് രക്ഷയായി നാട്ടുകാർ

ഗൂഗ്ൾ മാപ്പ് നോക്കി പോയ കാർ പാലം കടക്കുന്നതിനിടെ പയ്യന്നൂർ കാനായി വണ്ണാത്തിപ്പുഴയിൽ...

Read More >>
പാനൂരിൽ യുവതികളെ ശല്യം ചെയ്തു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

May 30, 2025 07:31 PM

പാനൂരിൽ യുവതികളെ ശല്യം ചെയ്തു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

പാനൂരിൽ യുവതികളെ ശല്യം ചെയ്തു; യുവാവിനെതിരെ കേസെടുത്ത്...

Read More >>
Top Stories










GCC News