മണ്ണിടിച്ചൽ ജീവനും വീടിനും ഭീഷണിയാകുന്നുവെന്ന് ഷർസീന

മണ്ണിടിച്ചൽ ജീവനും വീടിനും ഭീഷണിയാകുന്നുവെന്ന് ഷർസീന
Jun 1, 2025 10:25 AM | By Athira V

കണ്ണൂർ : ( www.truevisionnews.com) കാലവർഷം കനത്തതോടെ ഉറക്കം നഷ്ടപ്പെട്ട് കുടുംബങ്ങൾ. മണ്ണിടിച്ചൽ ഭീതി കാരണം ജീവനും വീടിനും ഭീഷണിയാകുന്നുവെന്ന് ഷർസീനയുടെ പരാതി. തലശ്ശേരിക്കടുത്ത് ന്യൂ മാഹി പഞ്ചായത്തിലെ ഉസ്സൻമൊട്ടയിലാണ് മണ്ണിടിച്ചൽ ഭീഷണിയിൽ പ്രദേശ വാസികൾ കഴിയുന്നത്. മണ്ണിടിച്ചൽ ജീവനും സ്വത്തിനും ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി കളക്ടർക്കുൾപ്പടെ പരാതി നൽകിയിരിക്കുകയാണ് വീട്ടുടമസ്ഥയായ ഷർസീന.


മഴക്കാലമായതോടെ മണ്ണിടിച്ചിൽ വീണ്ടും ശക്തമായിരിക്കുകയാണ്. അടിയന്തിര നടപടി സ്വീകരിക്കാത്തെ പക്ഷം തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്നും ഷർസീനയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.


റവന്യു മന്ത്രി, കളക്ടർ, സബ്ബ് കളക്ടർ, ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറി, തഹസിൽദാർ എന്നിവർക്കാണ് ഷർസീന പരാതി നൽകിയിരിക്കുന്നത്.വീടിന് സമീപത്ത് ഇപ്പോഴും മണ്ണ് ഇടിഞ്ഞ് വീഴുകയാണ്.വിവരമറിഞ്ഞ് ന്യൂ മാഹി പോലീസും, പഞ്ചായത്ത് അധികൃതരും സ്ഥലത്ത് എത്തി. വീടിന് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.

Sharsina says landslides pose threat lives and homes

Next TV

Related Stories
കണ്ണൂരിൽ കടലിൽ നീന്തുന്നതിനിടെ രണ്ട് യുവാക്കൾ തിരയിൽപ്പെട്ട് കാണാതായി, തെരച്ചിൽ

Jun 2, 2025 07:35 PM

കണ്ണൂരിൽ കടലിൽ നീന്തുന്നതിനിടെ രണ്ട് യുവാക്കൾ തിരയിൽപ്പെട്ട് കാണാതായി, തെരച്ചിൽ

അഴീക്കോട് മീൻകുന്ന് കടലിൽ തിരയിൽപ്പെട്ട് രണ്ടു യുവാക്കളെ...

Read More >>
കൂത്തുപറമ്പിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

May 31, 2025 10:52 AM

കൂത്തുപറമ്പിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കൂത്തുപറമ്പിൽ കാണാതായ വയോധികയുടെ മൃതദേഹം...

Read More >>
Top Stories