നാദാപുരം ( കോഴിക്കോട് ): ( www.truevisionnews.com ) ബഹറിനിലെ ജോലി സ്ഥലത്ത് മരിച്ച പുറമേരി കുനിങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. കുനിങ്ങാട് ഊട്ടുപറമ്പത്ത് അനൂപ് (40) ആണ് മരിച്ചത്.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സ്വന്തമായി കാറെടുത്ത് അനൂപ് സ്വകാര്യ ഹോസ്പിറ്റലിലേക്ക് പോയിരുന്നു. ടോക്കണെടുത്ത് കാത്തിരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീഴുന്നത്. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
.gif)
അച്ഛൻ : നാണു , അമ്മ : അംബിക, ഭാര്യ :മനീഷ യു.പി, മക്കൾ : സൂര്യ, കാർത്തിക് (കെ.ആർ.എച്ച്.എസ്.എസ്. പുറമേരി) , സഹോദരി : അനിഷ , നിശാന്ത് അരൂർ (സഹോദരി ഭർത്താവ്)
body native purameri died bahrain brought back home
