സെക്സ് ലഹരിക്കെണി; യുവാവും ഭാര്യയും പെൺകുട്ടികളെ വലയിലാക്കുന്നുവോ? കുറ്റ്യാടിയിൽ പൊലീസ് അന്വേഷണം തുടങ്ങി

സെക്സ് ലഹരിക്കെണി; യുവാവും ഭാര്യയും പെൺകുട്ടികളെ വലയിലാക്കുന്നുവോ? കുറ്റ്യാടിയിൽ പൊലീസ് അന്വേഷണം തുടങ്ങി
May 30, 2025 10:36 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കുറ്റ്യാടിയിൽ യുവാവിനെയും ഭാര്യയെയും ബന്ധപ്പെടുത്തി ഗുരുതര ആരോപണം. സെക്സ് ലഹരിക്കെണി ഒരുക്കി യുവാവും ഭാര്യയും പെൺകുട്ടികളെയും പ്രായ പൂർത്തിയാകാത്ത കുട്ടികളെയും വലയിലാക്കുന്നതായുള്ള ആരോപണത്തിൽ കുറ്റ്യാടിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ കുറ്റ്യാടിയിലെ ഒരു ഷോപ്പിൽ ജോലി ചെയ്യുന്ന യുവാവ് ഒളിവിൽ പോയി.

സ്കൂൾ വിദ്യാർത്ഥിയായ പതിനഞ്ചുകാരൻ്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് കുട്ടി മൊഴിയായി പൊലീസിന് നൽകിയത്. ഇതിൻ്റെ അഭിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണമാണ് പൊലീസ് ആരംഭിച്ചത്.

ഇതിനിടെ യുവാവിനും യുവതിക്കും എതിരെ ഗുരുതര ആരോപണങ്ങളുമായുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഗൾഫിൽ നിന്നാണ് ഇത്തരത്തിൽ ഒരു ഞെട്ടിപ്പിക്കുന്ന സന്ദേശം തയ്യാറാക്കി പുറത്ത് വിട്ടത്.

ഇതിൽ വിശദീകരണവുമായി കുറ്റ്യാടി സിഐ കാശിനാഥിൻ്റെ ശബ്ദ സന്ദേശം ഇന്ന് പുറത്ത് വന്നിട്ടുണ്ട്.


സിഐയുടെ ശബ്ദ സന്ദേശം ഇങ്ങനെ.........

"കുറ്റ്യാടിയിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്ന വാർത്ത കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു കേസുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് . അതിൽ പറഞ്ഞിരിക്കുന്ന എല്ലാ വസ്തുതകളും ശരിയല്ലെങ്കിൽ കൂടി ചിലത് കേസിന്റെ തുടക്കത്തിൽ ലഭ്യമായ വിവരങ്ങളാണ്. അതിൽ എത്രത്തോളം ശരിയുണ്ട് എന്ന അന്വേഷണത്തിൽ മാത്രമേ പറയാൻ സാധിക്കുകയുള്ളു. നിലവിൽ അതുമായി ബന്ധപ്പെട്ടിട്ടുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. അന്വേഷണാവസ്ഥയിലുള്ള കേസിന്റെ കാര്യങ്ങളെ കുറിച്ച് ഇതുപോലെ പരസ്യമായി പ്രതികരണങ്ങൾ നടത്തുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കും . കൂടാതെ പിന്നീട് അത് തെറ്റാണ് എന്ന വിവരം അന്വേഷണത്തിൽ തെളിഞ്ഞാൽ ഇതിൽ ബന്ധപ്പെട്ടിരിക്കുന്ന ആളുകൾക്കും കുടുംബത്തിനും ജീവന് തന്നെ ഹാനികരമായി ബാധിക്കുന്ന കാര്യങ്ങളാണ്. അതിനാൽ ഇത്തരം കൃത്യമല്ലാത്ത അറിവില്ലാത്ത വാട്സ്ആപ്പ് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം"


സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പിലെ ചില ഭാഗങ്ങൾ ഇങ്ങനെ.......

"കുറ്റ്യാടിയിൽ ഒരു സൈക്കോ ക്രിമിനലിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വാർത്തകൾ പുറത്ത് വരുന്നുണ്ട്...

എം ഡി എം എ ലഹരിയിൽ ആറാടി സ്വന്തം ഭാര്യയെ കൂടി അതിന്റെ അടിമയാക്കി അവളെ പതിനെഴും പതിനെട്ടും വയസുള്ള ആൺ കുട്ടികൾക്ക് എം ഡി എം എ കൊടുത്ത് കൂട്ടി കൊടുക്കുകയും ആ ദൃശ്യങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്ത് അത് വച്ചു കുട്ടികളെ ബ്ളാക് മെയിൽ ചെയ്യുകയും അവരോട് അവരുടെ കാമുകിമാരെ ഇവന് എത്തിച്ചു കൊടുക്കണം എന്ന് പറയുകയും അങ്ങനെ രാത്രി ഒരു മണിക്ക് ഒക്കെ ഈ കുട്ടികൾ പെൺകുട്ടികളെ പുറത്ത് കറങ്ങാൻ എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ചാടിച്ചു കൊണ്ട് വരികയും ഇവന്റെ വീട്ടിൽ എത്തിക്കുകയും ഇവൻ ബലാത്സംഗം ചെയ്യുകയും ചെയ്യും ഇതിനെല്ലാം ഇവന്റെ ഭാര്യയും കൂട്ടാണ്.. പിന്നീട് ഈ പെൺകുട്ടികളുടെ നമ്പർ സംഘടിപ്പിച്ചു അവരെ ഈ ദൃശ്യങ്ങൾ പുറത്ത് വിടും എന്ന് പറഞ്ഞു ഭീഷണിപെടുത്തും പിന്നെയും ബലാൽസംഗം തുടരും.... പല പെൺകുട്ടികളെയും എം ഡി എം എ റാക്കറ്റിൽ പെടുത്തും... അവരോട് വീഡിയോ പുറത്ത് വിട്ടേണ്ട എങ്കിൽ വേറെ പെൺകുട്ടിക്കളെ സെറ്റാക്കി കൊടുക്കാൻ പറയും...


ഇത് ഏതെങ്കിലും കൊറിയൻ സീരീസ് അല്ല.. നമ്മുടെ കുറ്റ്യാടിയിൽ നമുക്ക് ഇടയിൽ ജീവിച്ചു കൊണ്ടിരിക്കുന്ന സെക്സ് മാനിയാക്കായ ഒരു സൈക്കോയും അവന്റെ ഭാര്യയും ചെയ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്...

ഒരു ചെക്കനോട് ആവശ്യപ്പെട്ടത് സ്വന്തം ഉമ്മയെ കൂട്ടി കൊടുക്കാൻ ആണ്... അല്ലെങ്കിൽ വീഡിയോ ഇന്റർനെറ്റിൽ പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി.. ഭാര്യക്ക് ഒപ്പം നിർബന്ധിച്ചു സെക്സ് ചെയ്യിപ്പിച്ചതിന് പുറമെ അവനെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി... എം ഡി എം എക്ക് അടിമപെടുത്തിയാണ് ഇത് ചെയ്തത്...

അതിന് ശേഷം വീഡിയോ കാണിച്ചു ഉമ്മയെ കൂട്ടി കൊടുക്കാൻ ആവശ്യപ്പെട്ടു.ഒരു കളവ് കേസുമായി ബന്ധപ്പെട്ട് ആ വിഷയം പുറത്ത് അറിഞ്ഞു... ഇരയായ കുട്ടി പോലീസിന് നൽകിയ മൊഴിയിൽ ഉള്ള വിവരങ്ങളാണ് ഇതെല്ലാം... അതോടെ പോലീസ് ഇപ്പോൾ കേസ് എടുത്തിട്ടുണ്ട്... അവൻ ഭാര്യയെ വീട്ടിൽ നിർത്തി ഫോണും ഓഫാക്കി മുങ്ങിയിരിക്കുകയാണ്...

സമൂഹത്തിൽ മാന്യതയുടെ മുഖം മൂടി ഇട്ട് പെരുമാറ്റത്തിൽ സൗമ്യതയുടെ പര്യായമായി നിലകൊള്ളുന്ന ഈ ക്രിമിനലിന്റെ വലയിൽ എത്രയോ കുട്ടികൾ ആണും പെണ്ണുമായി കുരുങ്ങിയിട്ടുണ്ട് എന്നത് ഭയാനകമാണ്..

രാത്രി പത്ത് മണി കഴിഞ്ഞും വീട്ടിൽ എത്താത്ത ആൺ മക്കൾ അവർ എങ്ങോട്ടാണ് ഈ പോകുന്നത് എന്ന് അന്വേഷിക്കാത്ത രക്ഷിതാക്കൾ...രാത്രി ഒരു മണിക്ക് ശേഷം വീട്ടിൽ നിന്ന് വീട്ടുകാർ അറിയാതെ പുറത്ത് കടന്ന് മൂന്ന് മണിക് തിരിച്ചു വരുന്ന പെണ്മക്കൾ അത് തിരിച്ചറിയാൻ പറ്റാത്ത രക്ഷിതാക്കൾ.... ഇതാണ് ഇന്ന് പല വീട്ടിലെയും അവസ്ഥ...

നാളെ എം ഡി എം എ ഇല്ലാതെ ജീവിക്കാൻ പറ്റാതെ ഇത്തരം മാഫിയകൾക്ക് ചതിയിലൂടെ സ്വന്തം ഉമ്മനെയും പെങ്ങളെയും കൂട്ടി കൊടുക്കുന്ന ആൺകുട്ടികളും ഒരു ഗ്രാം എം ഡി എം എ ക്ക് വേണ്ടി സ്വയം കാഴ്ച വെക്കുന്ന പെൺകുട്ടികളും ആയി പല വീട്ടിലെയും കുട്ടികൾ മാറാതെ ഇരിക്കാൻ ഇത്തരം ക്രിമിനലുകൾക്ക് എതിരെ നാട് ഒന്നടങ്കം മുന്നോട്ട് വരണം...

മയക്ക് മരുന്ന് സെക്സ് റാക്കറ്റ് എന്നിവയെല്ലാം ഉൾപ്പെടുന്ന ഒരു വലിയ കണ്ണി കുറ്റ്യാടിയെയും പരിസര പ്രദേശങ്ങളെയും വരിഞ്ഞു മുറുക്കിയിട്ടുണ്ട്... പല മാന്യൻമാരും ഇതിന്റെ ഒക്കെ ചങ്ങലയിൽ അതീവ രഹസ്യമായി കണ്ണി ചേർന്നിട്ടും ഉണ്ട്‌... അങ്ങനെ ഉള്ള പലർക്കും പല പെൺകുട്ടികളെയും കാഴ്ചവച്ചിട്ടും ഉണ്ട്‌ എന്നാണ് കേൾക്കുന്നത്..

പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ഇതിന്റെ പിറകിൽ ഉള്ള മുഴുവൻ ആളുകളെയും പുറത്ത് കൊണ്ട് വരികയും വേണം.."

youngman wife ensnaring girls Police started investigation Kuttiady

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 12:01 PM

പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം...

Read More >>
കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 11:41 AM

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

Jul 9, 2025 04:57 PM

കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

ട്ടോളി ബസാർ സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ...

Read More >>
കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

Jul 9, 2025 06:31 AM

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ...

Read More >>
കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

Jul 7, 2025 10:04 PM

കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

കോഴിക്കോട് കളൻതോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

Jul 7, 2025 01:13 PM

സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം...

Read More >>
Top Stories










//Truevisionall