കണ്ണീർ ബാക്കിയാക്കി അവൾ മടങ്ങുന്നു; ജീപ്പിടിച്ച് മരിച്ച ദിൽഷാനയുടെ സംസ്കാരം ഇന്ന്

കണ്ണീർ ബാക്കിയാക്കി അവൾ മടങ്ങുന്നു;  ജീപ്പിടിച്ച് മരിച്ച ദിൽഷാനയുടെ സംസ്കാരം ഇന്ന്
Jun 1, 2025 05:55 AM | By Anjali M T

വയനാട്:(www.truevisionnews.com) വയനാട് കമ്പളക്കാട് ജീപ്പ് ഇടിച്ച് മരിച്ച 19 വയസ്സുകാരി ദിൽഷയുടെ സംസ്കാരം ഇന്ന് നടക്കും. പിതാവ് വിദേശത്ത് ആയതിനാലാണ് സംസ്കാരം ഇന്നത്തേക്ക് മാറ്റിയത്.

ഇന്നലെയാണ് പാൽ വാങ്ങാൻ കാത്തു നിൽക്കവേ ജീപ്പിടിച്ച് വീടിന് മുമ്പിൽ വച്ച് ദിൽഷ മരിച്ചത്. റോഡരികിൽ കൂട്ടിയിട്ടിരുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ ഉള്ളതിനാൽ ദിൽഷാനയ്ക്ക് ഓടി മാറാനായില്ലെന്ന് നാട്ടുകാർ പ്രതികരിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനു മുൻപ് തന്നെ മരണം സംഭവിച്ചു.

ദിൽഷാനയെ വാഹനം ഇടിച്ചത് കണ്ട അയൽവാസിയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നതാണ്. ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തിന്‍റെ തീവ്രത വ്യക്തമാക്കുന്നതാണ് സംഭവം.

കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ദില്‍ഷാന (19) ആണ് ഇന്ന് രാവിലെ പാൽ വാങ്ങാനിറങ്ങിയപ്പോളുണ്ടായ അപകടത്തിൽ മരിച്ചത്. കമ്പളക്കാട് സിനിമാ ഹാളിനു സമീപം ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.

സുല്‍ത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാര്‍ഥിനിയാണ് മരിച്ച ദില്‍ഷാന. പാൽ വാങ്ങാനായി റോഡരികിൽ നിന്ന പെൺകുട്ടിയെ നിയന്ത്രണം വിട്ടു വന്ന ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പെൺകുട്ടി സംഭവം സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രിയിൽ നിന്നും ദിൽഷാനയുടെ മൃതദേഹം കമ്പളക്കാട് വീട്ടിൽ എത്തിച്ചിട്ടുണ്ട്.

Dilshana accident death kambalakkad- funeral today

Next TV

Related Stories
മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍

Jul 9, 2025 07:42 PM

മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍

മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന്...

Read More >>
നാട്ടിലെത്തി നാലാം നാൾ വാഹനാപകടം; വയനാട് സ്വദേശിയായ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

Jul 6, 2025 06:52 PM

നാട്ടിലെത്തി നാലാം നാൾ വാഹനാപകടം; വയനാട് സ്വദേശിയായ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

കര്‍ണാടകയിലുണ്ടായ വാഹനപകടത്തില്‍ വയനാട് പിണങ്ങോട് സ്വദേശിയായ യുവാവ്...

Read More >>
'ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ, എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല'; പോലീസിൽ കീഴടങ്ങുമെന്ന് പ്രതി നൗഷാദ്

Jul 2, 2025 07:57 AM

'ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ, എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല'; പോലീസിൽ കീഴടങ്ങുമെന്ന് പ്രതി നൗഷാദ്

ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതി നൗഷാദ്....

Read More >>
മാനന്തവാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

Jul 1, 2025 09:06 PM

മാനന്തവാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

വയനാട് മാനന്തവാടിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....

Read More >>
വല്ലാത്ത കഷ്ടം തന്നെ ...! വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക്  ചോർന്നൊലിക്കുന്നു

Jun 30, 2025 02:47 PM

വല്ലാത്ത കഷ്ടം തന്നെ ...! വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക് ചോർന്നൊലിക്കുന്നു

വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക് ചോർന്നൊലിക്കുന്നു...

Read More >>
Top Stories

//Truevisionall