കോഴിക്കോട്: ( www.truevisionnews.com) പന്നിയങ്കരയില്‍ ലഹരിക്കേസ് പ്രതി പൊലീസുകാരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പയ്യാനക്കല്‍ സ്വദേശി അര്‍ജാസാണ് കണ്ണഞ്ചേരിയില്‍ വെച്ച് പന്നിയങ്കര സ്റ്റേഷനിലെ എഎസ്ഐ ബാബു, സിപിഒ ശരത് രാജന്‍ എന്നിവരെ ആക്രമിച്ചത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. നിരവധി ലഹരികേസുകളില്‍ പ്രതിയാണ് അര്‍ജാസ്.

പൊലീസുകാരെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ ഇറച്ചിക്കടയില്‍ കയറിയ പ്രതി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബ്രൗണ്‍ ഷുഗര്‍ കൈവശം വെച്ചിട്ടുണ്ടെന്ന് രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു ഇയാളെ പൊലീസ് പിന്തുടര്‍ന്നത്. ബ്രൗണ്‍ ഷുഗര്‍ പ്രതി ഓടുന്നതിനിടെ വലിച്ചെറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. നിരവധി ലഹരി കേസുകള്‍ക്ക് പുറമേ പൊലീസുകാരനെ ഭീഷണിപ്പെടുത്തിയതിനും അര്‍ജാസിനെതിരെ കേസുണ്ട്.
man stabbed policemen kozhikode
