വാങ്ങിച്ചതിനേക്കാൾ 10 ഇരട്ടി വിലയ്ക്ക് വിൽക്കാൻ പദ്ധതി; 30 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

വാങ്ങിച്ചതിനേക്കാൾ 10 ഇരട്ടി വിലയ്ക്ക് വിൽക്കാൻ പദ്ധതി; 30 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
Apr 27, 2025 10:19 PM | By Anjali M T

കൊച്ചി:(truevisionnews.com) മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട. 30 കിലോയോളം കഞ്ചാവുമായി യുവതിയുൾപ്പടെ മൂന്ന് മറുനാടൻ തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേൽ റാണ മണ്ഡൽ (40) മൂർഷിദാബാദ് ജാലംഗി സ്വദേശി അലൻ ഗിൽ ഷെയ്ക്ക് (33) മൂർഷിദാബാദ് ജാലംഗി സ്വദേശിനി ഹസീന ഖാത്തൂൺ (33) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും മൂവാറ്റുപുഴ പോലീസും ചേർന്ന് പിടികൂടിയത്. സമീപകാലത്ത് റൂറൽ ജില്ലയിൽ നടത്തിയ വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്.

പോലീസ് പിടിയിലാകാതിരിക്കുന്നതിനായി ഒഡീഷയിൽ നിന്ന് തീവണ്ടി മാർഗം തൃശൂരെത്തി അവിടെനിന്നും ഓട്ടോയിലാണ് പ്രതികൾ മൂവാറ്റുപുഴയിലേക്ക് എത്തിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴ സംഗമം ജംഗ്‌ഷനിലെ ബസ് സ്റ്റോപ്പിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കിലോയ്ക്ക് 2000 രൂപയ്ക്ക് ഒഡീഷയിൽനിന്ന് വാങ്ങിയ കഞ്ചാവ് 20000 രൂപക്ക് ഇവിടെ കൈമാറി ഉടൻ തിരിച്ചു പോകാനായിരുന്നു പദ്ധതി. 27 പ്രത്യേക പായ്ക്കറ്റുകളിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിൽ നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി ജെ.ഉമേഷ് കുമാർ, മൂവാറ്റുപുഴ ഡി വൈ എസ് പി പി.എം ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ്, ഡാൻസാഫ് ടീം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

kerala ganja seizure muvattupuzha

Next TV

Related Stories
ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ അനധികൃതമായി കൈമാറിയ സംഭവം; അമ്മയ്‌ക്കെതിരെ കേസ്

Apr 28, 2025 06:52 AM

ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ അനധികൃതമായി കൈമാറിയ സംഭവം; അമ്മയ്‌ക്കെതിരെ കേസ്

തൃപ്പൂണിത്തുറയില്‍ നവജാത ശിശുവിനെ അനധികൃതമായി കൈമാറിയ ...

Read More >>
മാനസിക വെല്ലുവിളി നേരിടുന്ന മകനെ അച്ഛൻ മർദ്ദിക്കുന്ന വീഡിയോ പകർത്തി അമ്മ; പോക്സോ കേസ് കോടതി തള്ളി

Apr 27, 2025 08:05 PM

മാനസിക വെല്ലുവിളി നേരിടുന്ന മകനെ അച്ഛൻ മർദ്ദിക്കുന്ന വീഡിയോ പകർത്തി അമ്മ; പോക്സോ കേസ് കോടതി തള്ളി

കുട്ടിയെ വധിക്കാൻ ശ്രമിച്ചതായി കാണിച്ച്​ ഭാര്യ നൽകിയ കേസ് പോക്സോ കോടതി...

Read More >>
#Thrikkakkarapolicestation | തൃ​ക്കാ​ക്ക​ര സ്റ്റേ​ഷ​നി​ലെ നി​റ സാ​ന്നി​ധ്യം; കാവൽക്കാരൻ ടൈഗർ ഇനി ഓർമ

Nov 27, 2024 12:37 PM

#Thrikkakkarapolicestation | തൃ​ക്കാ​ക്ക​ര സ്റ്റേ​ഷ​നി​ലെ നി​റ സാ​ന്നി​ധ്യം; കാവൽക്കാരൻ ടൈഗർ ഇനി ഓർമ

നീ​ണ്ട 10വ​ർ​ഷം പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രോ​ടൊ​പ്പം സ്റ്റേ​ഷ​നി​ലെ ഒ​രം​ഗ​മെ​ന്ന നി​ല​യി​ൽ കൂ​ടെ...

Read More >>
#rape | 57കാരിയെ ബലാത്സംഗം ചെയ്തു കൊന്നതിന് 10 വർഷം ജയിലിൽ, വധശിക്ഷ; അപ്പീലിൽ പ്രതിയെ വിട്ടയച്ച് ഹൈക്കോടതി

Jul 3, 2024 10:26 PM

#rape | 57കാരിയെ ബലാത്സംഗം ചെയ്തു കൊന്നതിന് 10 വർഷം ജയിലിൽ, വധശിക്ഷ; അപ്പീലിൽ പ്രതിയെ വിട്ടയച്ച് ഹൈക്കോടതി

ഈ കേസിൽ കൊല്ലം അഡീഷനൽ ജില്ലാ സെഷൻസ് കോടതി (4) 2018ൽ ഗീിരീഷ് കുമാറിന് വധശിക്ഷ...

Read More >>
Top Stories