ഇടുക്കിയിൽ വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; 17 പേർക്ക് പരുക്ക്

ഇടുക്കിയിൽ വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; 17 പേർക്ക് പരുക്ക്
Apr 28, 2025 05:35 PM | By VIPIN P V

ഇടുക്കി : ( www.truevisionnews.com ) മാങ്കുളം ആനക്കുളം പേമരം വളവിൽ വാഹനാപകടം. വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ 30 അടി താഴ്ച്ചയിലേക്ക് പതിച്ചാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്ന് ആനക്കുളത്തേക്ക് വിനോദ സഞ്ചാരത്തിനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.

മൂന്ന് കുട്ടികൾ ഉൾപ്പടെ 17 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. അപകടത്തിൽ പരുക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അപകടം നടന്നത്. ആനക്കുളത്ത് ബുക്ക് ചെയ്തിരുന്ന താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം.

കുത്തനെയുള്ള ഇറക്കമിറങ്ങുന്നതിനിടയിൽ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ കൊക്കയിലേക്ക് തല കീഴായി പതിക്കുകയായിരുന്നു.

അപകടം നടന്ന ഉടൻ പ്രദേശവാസികൾ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും പരുക്കേറ്റവരെ ആശുപത്രിയിലേക്കെത്തിക്കുകയും ചെയ്തു. മുമ്പ് ഈ ഗ്രോട്ടോ വളവിൽ അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിന് ശേഷം ഇവിടെ വളവിന് വീതി വർധിപ്പിക്കുകയും ക്രാഷ് ബാരിയറുകളും അപകട മുന്നറിയിപ്പ് ബോഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.ഇതിന് ശേഷമാണിപ്പോൾ വീണ്ടും പ്രദേശത്ത് അപകടം സംഭവിച്ചിട്ടുള്ളത്.പാതയോരത്തെ സുരക്ഷാവേലി തകർത്താണ് വാഹനം താഴേക്ക് പതിച്ചത്.

traveler carrying tourists fell feet ravine Idukki seventeen people injured

Next TV

Related Stories
ചെറിയ പുള്ളിയല്ല.... ! പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങിയത് പത്തൊൻപത് വർഷം, മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ

Jul 5, 2025 11:10 AM

ചെറിയ പുള്ളിയല്ല.... ! പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങിയത് പത്തൊൻപത് വർഷം, മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ

കട്ടപ്പനയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതി...

Read More >>
പടക്കം വിനയായി, കാട്ടാനകളെ തുരത്താൻ പടക്കം കത്തിക്കവെ കൈയിലിരുന്ന് പൊട്ടി; ഗുരുതരപരിക്ക്

Jun 30, 2025 08:27 AM

പടക്കം വിനയായി, കാട്ടാനകളെ തുരത്താൻ പടക്കം കത്തിക്കവെ കൈയിലിരുന്ന് പൊട്ടി; ഗുരുതരപരിക്ക്

കാട്ടാനകളെ തുരത്താനുള്ള പടക്കം കൈയിലിരുന്ന് പൊട്ടി ഗുരുതരമായി...

Read More >>
ഇടുക്കി മാങ്കുളത്ത് അഴുകിയ മൃതദേഹം കണ്ടെത്തി

Jun 26, 2025 03:13 PM

ഇടുക്കി മാങ്കുളത്ത് അഴുകിയ മൃതദേഹം കണ്ടെത്തി

മാങ്കുളം വലിയ പാറക്കുട്ടിയില്‍ അഴുകിയ മൃതദേഹം...

Read More >>
 കനത്ത മഴ;  ജില്ലയിൽ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം

Jun 25, 2025 04:27 PM

കനത്ത മഴ; ജില്ലയിൽ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം

ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ...

Read More >>
Top Stories

//Truevisionall