ദില്ലി: (truevisionnews.com) അഞ്ച് ദിവസത്തിന് ശേഷവും അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ വിട്ടയക്കാതെ പാകിസ്ഥാൻ. നാല് തവണ ഫ്ളാഗ് മീറ്റിംഗ് നടത്തിയിട്ടും പശ്ചിമ ബംഗാളിലെ ഹൂഗ്ളി സ്വദേശി പൂർണ്ണം കുമാർ ഷായെ വിട്ടയക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ല.

അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ ഇന്ത്യയുടെ തിരിച്ചടി ഒഴിവാക്കാനുള്ള കവചമായി പാകിസ്ഥാൻ ഉപയോഗിക്കുന്നു എന്നാണ് സർക്കാർ വിലയിരുത്തുന്നത്. ജവാനെ പാകിസ്ഥാൻ പിടിച്ചു വച്ചിരിക്കുന്ന സാഹചര്യം അമിത് ഷാ വിലയിരുത്തി. ജവാനെ മോചിപ്പിക്കാൻ നടപടികൾ എടുക്കണമെന്ന് സാഹുവിൻ്റെ മാതാപിതാക്കളും ഗർഭിണിയായ ഭാര്യ രജനി ഷായും സർക്കാരിനോട് ആവശ്യപ്പെട്ടു. ഏഴ് വയസുള്ള മകൻ ഉൾപ്പടെയുള്ള കുടുംബം പഞ്ചാബ് അതിർത്തിയിലേക്ക് തിരിച്ചു. ഭാര്യ രജനി ഷായും മകനും പഠാൻകോട്ടിലെത്തും.
Pakistan does not release BSF jawan
