നാല് വയസുകാരനെതിരെ ലൈംഗികാതിക്രം; സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റിൽ

നാല് വയസുകാരനെതിരെ ലൈംഗികാതിക്രം; സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റിൽ
Apr 27, 2025 09:14 PM | By VIPIN P V

( www.truevisionnews.com ) നാല് വയസുകാരനെതിരെ ലൈംഗികാതിക്രം നടത്തിയ സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് സ്കൂളിനെതിരെ വലിയ പ്രതിഷേധവുമായി നാട്ടുകാരടക്കം രംഗത്ത് വന്നു.

ക‍ഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വ്യാഴാഴ്ച വീട്ടിൽ തിരിച്ചെത്തിയ ശേഷം കുട്ടി സ്വകാര്യ ഭാഗങ്ങളിൽ അസ്വസ്ഥതയുണ്ടെന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ കാര്യം അന്വേഷിച്ചപ്പോ‍ഴാണ് കുട്ടി ഈ വിവരം പറഞ്ഞത്.

തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതി 25കാരനായ സുജിത് ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു, ഇയാള്‍ക്കെതിരെ പോക്സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഏപ്രിൽ 30 വരെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

അന്വേഷണത്തിൻ്റെ ഭാഗമായി ബസിനുള്ളിൽ ഒരു വനിതാ അറ്റൻഡർ ഉണ്ടായിരുന്നോ എന്നും അവർ പരിശോധിക്കുന്നുണ്ട്. പ്രതി സ്കൂളിൽ പ്രവേശിച്ചിരിക്കാനുള്ള സാധ്യതയും പരിശോധിച്ചുവരികയാണ്.

അതേസമയം ഈ സംഭവം രക്ഷിതാക്കളിലും നാട്ടുകാര്‍ക്കിടയിലും വലിയ രോഷത്തിനാണ് കാരണമായത്. തിങ്കളാഴ്ച രാവിലെ സ്കൂളിന് പുറത്ത് നാട്ടുകാരും വിദ്യാർത്ഥികളുടെ രക്ഷിതാക്കളും പ്രതിഷേധം നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്.

School bus driver arrested sexually assaulting four year old

Next TV

Related Stories
കുതിരയോടും കാമം...! കുതിരയെ ലൈംഗികമായി പീഡിപ്പിച്ചു; 30കാരൻ അറസ്റ്റിൽ

May 24, 2025 12:29 PM

കുതിരയോടും കാമം...! കുതിരയെ ലൈംഗികമായി പീഡിപ്പിച്ചു; 30കാരൻ അറസ്റ്റിൽ

കുതിരയെ ലൈംഗികമായി പീഡിപ്പിച്ചു; 30കാരൻ അറസ്റ്റിൽ...

Read More >>
Top Stories