നാട്ടിൽ ഗർഭിണിയായ ഭാര്യ, ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 16-കാരിയെ തട്ടിക്കൊണ്ട് പോയ പ്രതി പിടിയിൽ

നാട്ടിൽ ഗർഭിണിയായ ഭാര്യ, ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 16-കാരിയെ തട്ടിക്കൊണ്ട് പോയ പ്രതി പിടിയിൽ
Apr 27, 2025 08:53 PM | By Anjali M T

തിരുവനന്തപുരം:(truevisionnews.com) മണക്കാട് 16 കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. സംഭവത്തിൽ ബിഹാർ സ്വദേശിയായ മുഹമ്മദ് ദാവൂദിനെയാണ് പൊലീസ് പിടികൂടിയത്. മീൻ കച്ചവടക്കാരനായ പ്രതി നാലുവർഷമായി കേരളത്തിൽ തന്നെയാണ് താമസിക്കുന്നതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ 16കാരിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയും ഇയാളും തമ്മിൽ ഇൻസ്റ്റഗ്രാം വഴി പരിചയമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

പിന്നാലെ ഇയാൾ പെൺകുട്ടിയെയും കൊണ്ട് ലുധിയാനയിലേക്ക് കടക്കുകയായിരുന്നു. കുട്ടിയെ കാണാനില്ലായെന്ന് വിവരം ലഭിച്ച പൊലീസിൻ്റെ അന്വേഷണം ലുധിയാനയിലെത്തി. ലുധിയാനയിലെ ഗ്രാമത്തിൽ പെൺകുട്ടിയുമായി ഒളിച്ച് താമസിച്ചിരുന്ന ഇയാളെ പൊലീസ് അതിസാഹസികമായി പിടികൂടുകയായിരുന്നു. ദാവൂദിന് നാട്ടിൽ ഗർഭിണിയായ ഭാര്യയുണ്ടെന്നും പൊലീസ് കണ്ടെത്തി.

bihar native arrested kidnapping 16 year old girl

Next TV

Related Stories
നാല് വയസുകാരനെതിരെ ലൈംഗികാതിക്രം; സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റിൽ

Apr 27, 2025 09:14 PM

നാല് വയസുകാരനെതിരെ ലൈംഗികാതിക്രം; സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റിൽ

നാല് വയസുകാരനെതിരെ ലൈംഗികാതിക്രം നടത്തിയ സ്കൂള്‍ ബസ് ഡ്രൈവര്‍...

Read More >>
കഴുത്തിൽ മർദ്ദനമേറ്റതിന്‍റെ ആഘാതത്തിൽ ശ്വാസം മുട്ടൽ, കോഴിക്കോട് കൊല്ലപ്പെട്ട സൂരജിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Apr 27, 2025 04:16 PM

കഴുത്തിൽ മർദ്ദനമേറ്റതിന്‍റെ ആഘാതത്തിൽ ശ്വാസം മുട്ടൽ, കോഴിക്കോട് കൊല്ലപ്പെട്ട സൂരജിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട് കൊല്ലപ്പെട്ട സൂരജിന്റെ മരണം ശ്വാസംമുട്ടിയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം...

Read More >>
കോഴിക്കോട് യുവാവിന്റെ മരണത്തിൽ നിർണായക വിവരം പുറത്ത്, മർദ്ദനത്തിന് കാരണം കോളേജിലെ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കം

Apr 27, 2025 12:31 PM

കോഴിക്കോട് യുവാവിന്റെ മരണത്തിൽ നിർണായക വിവരം പുറത്ത്, മർദ്ദനത്തിന് കാരണം കോളേജിലെ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കം

നാട്ടുകാർ ചേർന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചേളന്നൂർ കോളേജിൽ പഠിക്കുന്ന വിദ്യാർഥി അജയും സഹോദരൻ വിജയ്...

Read More >>
Top Stories

Entertainment News