(truevisionnews.com) ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് കാണുമ്പോള്‍ അത് ഉടന്‍ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇത്തരക്കാര്‍ക്കായി ഒരു പുത്തന്‍ അപ്‌ഡേറ്റ് കൊണ്ടുവന്നിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം.

ബ്ലെന്‍ഡ് എന്നാണ് ഈ ഫീച്ചറിന് നല്‍കിയിരിക്കുന്ന പേര്. ഈ ഫീച്ചറിലൂടെ നിങ്ങള്‍ക്കും നിങ്ങളുടെ സുഹൃത്തിനും ഒരുമിച്ച് റീല്‍സ് കാണാന്‍ കഴിയുമെന്നതാണ് പ്രത്യേകത. നിങ്ങള്‍ക്ക് ഏത് തരം റീല്‍സ് കാണുന്നതാണ് ഇഷ്ടം ആ മുന്‍ഗണന അനുസരിച്ച് റീലുകള്‍ കാണാം.
നിങ്ങള്‍ക്ക് ഇഷ്ടം ഡാന്‍സ് വീഡിയോകളും നിങ്ങളുടെ സുഹൃത്തിന് ഇഷ്ടം ഫുഡ് വീഡിയോസും ആണെന്ന് ഇരിച്ചക്കട്ടെ ബ്ലെന്‍ഡ് ഫീഡില്‍ ഈ രണ്ട് തരത്തിലുള്ള വീഡിയോകളും ഫീഡില്‍ ലഭിക്കും. ഫീഡില്‍ റീലുകള്‍ കാണുന്നതിന് പകരം സുഹൃത്തിനൊപ്പം ഇവ കാണുന്നത് രസകരവും വ്യക്തിപരവുമാകും.
ബ്ലെന്‍ഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ സുഹൃത്തിന് ആദ്യം ഒരു ഇന്‍വൈറ്റ് അയയ്ക്കുക. ഇത് സ്വീകരിക്കപ്പെട്ട് കഴിഞ്ഞാല്‍ നിങ്ങള്‍ രണ്ടുപേര്‍ക്കും വേണ്ടി ഒരു പ്രത്യേക ബ്ലെന്‍ഡ് ഫീഡ് സൃഷ്ടിക്കപ്പെടും. ഈ ഫീഡില്‍ കാണുന്ന റീലുകള്‍, നമ്മുടെ താല്‍പര്യത്തിന് അനുസരിച്ച് കസ്റ്റമൈസ് ചെയ്യാം. ഇത് ആക്‌സസ് ചെയ്യുന്നത് ഇന്‍സ്റ്റഗ്രാം ചാറ്റ് വഴി ആയിരിക്കും.
ഫീച്ചറിന്റെ ഭാഗമായി ഒരു ബ്ലെന്‍ഡില്‍ ഉള്ളവര്‍ക്ക് റീലുകള്‍ ഡയറക്ട് മെസേജ് വഴി അയയ്ക്കുമ്പോഴും ഓരോ റീലും ആര്‍ക്കാണ് നിര്‍ദ്ദേശിക്കുന്നതെന്ന് കാണാന്‍ കഴിയും.
ഒരു ബ്ലെന്‍ഡില്‍ റീലുകള്‍ കാണുമ്പോള്‍ ഉപയോക്താക്കള്‍ക്ക് സ്‌ക്രീനിന്റെ താഴെയുള്ള ഒരു മെസേജ് ബാര്‍ വഴി പ്രതികരിക്കാനോ ഇമോജി ഉപയോഗിച്ച് വേഗത്തില്‍ പ്രതികരിക്കാനോ കഴിയും.
#No #more #sharing #reels #blend #new #option #insta!
