'സ്കൂൾ ജീവിതം ഏറ്റവും നന്നായി ആസ്വദിക്കൂ, ഇനി ഇക്കാലം തിരികെ വരില്ല' - അവധി ചോദിച്ച കുട്ടികൾക്ക് മറുപടിയുമായി കളക്ടർ

 'സ്കൂൾ ജീവിതം ഏറ്റവും നന്നായി ആസ്വദിക്കൂ, ഇനി ഇക്കാലം തിരികെ വരില്ല' - അവധി ചോദിച്ച കുട്ടികൾക്ക് മറുപടിയുമായി കളക്ടർ
Jun 1, 2025 07:39 PM | By Susmitha Surendran

(truevisionnews.com)  ” മഴയല്ലേ അവധി തരുമോ” മെയ് മാസം അവസാനത്തോടെ മഴ കനത്തതോടെ അവധിയും ചോദിച്ച് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ എത്തുന്ന കുട്ടികളുടെ എണ്ണവും കൂടി. അവരോട് സ്കൂൾ ജീവിതത്തിൻ്റെ മനോഹാരിതയെ കുറിച്ച് വിവരിച്ച്, പഠിച്ച് മിടുക്കരാവാൻ പറയുകയാണ് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌. ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റിലാണ് ജില്ലാ കളക്ടർ ഇത് പറഞ്ഞത്.

“ജീവിതത്തിലെ നല്ല കാര്യങ്ങളുടെ മ്യൂല്യം അത് അനുഭവിക്കുമ്പോൾ അറിഞ്ഞു എന്നു വരില്ല. ഒരു കാലം വരും. സ്കൂളിലേക്ക് തിരികെ പോകാൻ തോന്നും. അപ്പോൾ അതിന് സാധിക്കുകയില്ല. സ്കൂൾ ജീവിതം ഏറ്റവും നന്നായി ആസ്വദിക്കൂ. ഇനി ഇക്കാലം തിരികെ വരില്ല,” ജില്ലാ കളക്ടർ പറഞ്ഞു.

അതേസമയം മഴ മാറി മാനം തെളിഞ്ഞതോടെ തിങ്കളാഴ്ച (ജൂൺ 2) പുതിയ അധ്യായന വർഷം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ സ്കൂളുകൾ. ഇനി അവധി ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങളൊക്കെ നിർത്തി സ്കൂളുകളിൽ എത്തി കൂട്ടുകാരുമായി കളിച്ച് ചിരിച്ചു പഠിച്ച് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കാൻ പറയുകയാണ് കളക്ടർ. മഴ മുന്നറിയിപ്പുള്ള സാഹചര്യങ്ങളിൽ മഴയുടെ തീവ്രതയും, സുരക്ഷ സാഹചര്യങ്ങളും പരിശോധിച്ച് കൃത്യമായി അവധി പ്രഖ്യാപിക്കുന്നതാണെന്നും കളക്ടർ പറഞ്ഞു.

post shared District Collector NSKUmesh his Facebook page gone viral.

Next TV

Related Stories
'തേവലക്കര സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും; മാനേജ്‌മെന്റിനെ പിരിച്ചുവിട്ടു' -  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

Jul 26, 2025 11:36 AM

'തേവലക്കര സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും; മാനേജ്‌മെന്റിനെ പിരിച്ചുവിട്ടു' - വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍....

Read More >>
കോഴിക്കോട് നാദാപുരത്ത് വിദ്യാർഥിനികൾക്ക് നേരേ തെരുവുനായ ആക്രമണം; ബാഗ് കൊണ്ട് പ്രതിരോധിച്ച് കുട്ടികൾ

Jul 26, 2025 10:21 AM

കോഴിക്കോട് നാദാപുരത്ത് വിദ്യാർഥിനികൾക്ക് നേരേ തെരുവുനായ ആക്രമണം; ബാഗ് കൊണ്ട് പ്രതിരോധിച്ച് കുട്ടികൾ

കോഴിക്കോട് നാദാപുരത്ത് സ്കൂൾ വിദ്യാർഥിനികൾക്ക് നേരേ തെരുവുനായകളുടെ...

Read More >>
ഏകാന്ത സെല്ലില്‍; ഭക്ഷണം കഴിക്കാൻ പോലും പുറത്തിറക്കില്ല, ഗോവിന്ദച്ചാമിക്കായി വിയ്യൂരിലെ അതിസുരക്ഷാ ജയില്‍ തയ്യാര്‍

Jul 26, 2025 10:19 AM

ഏകാന്ത സെല്ലില്‍; ഭക്ഷണം കഴിക്കാൻ പോലും പുറത്തിറക്കില്ല, ഗോവിന്ദച്ചാമിക്കായി വിയ്യൂരിലെ അതിസുരക്ഷാ ജയില്‍ തയ്യാര്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടി പിടിയിലായ ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് ...

Read More >>
കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു

Jul 26, 2025 08:44 AM

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ...

Read More >>
'തന്നെ കൊല്ലാൻ ആർക്കും സാധിക്കില്ല, എനിക്ക് മന്ത്രവാദിയുടെ അനുഗ്രഹമുണ്ട്',  കൃതിമ കൈ വേണമെന്ന് ഗോവിന്ദച്ചാമിയുടെ ആഗ്രഹം

Jul 26, 2025 08:23 AM

'തന്നെ കൊല്ലാൻ ആർക്കും സാധിക്കില്ല, എനിക്ക് മന്ത്രവാദിയുടെ അനുഗ്രഹമുണ്ട്', കൃതിമ കൈ വേണമെന്ന് ഗോവിന്ദച്ചാമിയുടെ ആഗ്രഹം

ഗോവിന്ദച്ചാമിയുടെ ശരീരം അല്പം ശോഷിച്ചെന്നല്ലാതെ കരുത്തിനും ക്രൂരമനസ്സിനും ഒരു ഇളക്കവും തട്ടിയിട്ടില്ലെന്ന് ജയിൽ...

Read More >>
Top Stories

//Truevisionall