ഈ വേനല്‍ക്കാലത്ത് ചക്ക കഴിക്കാതെ പോകരുതേ.......!, ഗുണങ്ങള്‍ അറിയാം

ഈ വേനല്‍ക്കാലത്ത് ചക്ക കഴിക്കാതെ പോകരുതേ.......!, ഗുണങ്ങള്‍ അറിയാം
Apr 23, 2025 05:16 PM | By VIPIN P V

(www.truevisionnews.com) ചക്ക അതിന്റെ രുചിയിലും ആരോഗ്യ ഗുണങ്ങളിലും പേരുകേട്ടതാണ്. ചൂടില്‍ നിന്ന് നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുന്ന പ്രകൃതിദത്ത പവര്‍ഹൗസ് കൂടിയാണ് ചക്ക.

ഇത് ജലാംശം നിലനിര്‍ത്തുന്നത് മുതല്‍ മെറ്റബോളിസം വര്‍ധിപ്പിക്കുന്നതിന് വരെ സഹായിക്കും. പഴുത്ത ചക്കയുടെ 70-80 ശതമാനവും വെള്ളമാണ്. ഇത് വിയര്‍പ്പിലൂടെയും ചൂടിലൂടെയും നഷ്ടപ്പെടുന്ന ശരീര ദ്രാവകങ്ങള്‍ നികത്താന്‍ സഹായിക്കും.

ചക്ക കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവികമായ തണുപ്പിക്കല്‍ പ്രക്രീയയെ പിന്തുണയ്ക്കുകയും നിങ്ങളെ ഉന്മേഷഭരിതരാക്കുകയും ഊര്‍ജ്വസ്വലരാക്കുകയും ചെയ്യും. ഇതില്‍ പൊട്ടാസ്യം മഗ്നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ഇലക്ട്രോലൈറ്റുകളും അടങ്ങിയിട്ടുണ്ട്.

ഇത് നിര്‍ജലീകരണം തടയുകയും ദ്രാവക സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും ചെയ്യും. നിര്‍ജലീകരണം തടയുകയും ക്ഷീണം കുറയ്ക്കാനും സഹായിക്കും. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന വിശേഷപ്പെട്ട പഴം കൂടിയാണ് ചക്ക.

പ്രത്യേകിച്ച് വേനല്‍ക്കാലത്ത് നമ്മുടെ ശരീരത്തെ ചൂടുമായി ബന്ധപ്പെട്ട അണുബാധകളില്‍ നിന്നും സീസണല്‍ രോഗങ്ങളില്‍ നിന്നും അധിക സംരക്ഷണം നല്‍കുന്നു. ഇതില്‍ വെളുത്ത രക്താണുക്കളെ ശക്തിപ്പെടുത്തുകയും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്ന വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്.

രോഗ പ്രതിരോധ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്ന സിങ്കും ഇരുമ്പും ഇതില്‍ ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചക്ക ധാരാളം നാരുകളടങ്ങിയ ഒരു ഫലവര്‍ഗ്ഗമാണ്. ഇത് മലവിസര്‍ജനം നിയന്ത്രിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.

ഇത് ദഹനത്തിനും വളരെ നല്ലതാണ്. പ്രോട്ടീന്‍ വിഘടിപ്പിക്കാനും പോഷകങ്ങളുടെ ആഗീരണം മെച്ചപ്പെടുത്താനും സഹായിക്കുന്ന പപ്പെയ്ന്‍ പോലുളള പ്രകൃതിദത്ത എന്‍സൈമുകളും ചക്കയില്‍ അടങ്ങിയിട്ടുണ്ട്.

ഫ്രക്ടോസ്, സുക്രോസ് തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകള്‍ അടങ്ങിയ എനര്‍ജി ബൂസ്റ്ററാണ് ചക്ക. ഇത് വേഗത്തിലും സുസ്ഥിരമായും ഊര്‍ജ്ജം പുറത്തുവിടുന്നു. ഇത് കാര്‍ബോഹൈഡ്രേറ്റുകളാലും സെല്ലുലാര്‍ തലത്തില്‍ ഊര്‍ജ്ജ ഉപാപചയത്തെ പിന്തുണയ്ക്കുന്ന B6 പോലെയുള്ള വിറ്റാമിനുകളാലും സമ്പുഷ്ടമാണ്.

ചക്ക ചര്‍മ്മത്തിന് അനുയോജ്യമായ ഒരു സൂപ്പര്‍ ഫുഡ്ഡ് കൂടിയാണ്. വിറ്റാമിന്‍ സി പോലെയുള്ള ആന്റി ഓക്‌സിഡന്റുകള്‍ ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കാനും, വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ വൈകിപ്പിക്കാനും , ഉറച്ചതും യുവത്വമുളളതുമായ ചര്‍മ്മത്തിന് കൊളാജന്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

ഇതിലെ ഉയര്‍ന്ന ജലാംശം നിങ്ങളുടെ ചര്‍മ്മത്തെ ഉള്ളില്‍നിന്ന് ജലാംശം നിലനിര്‍ത്താനും വരള്‍ച്ചയും മങ്ങലും തടയാനും സഹായിക്കുന്നു. ചക്കയില്‍ വിറ്റാമിന്‍ എ, ഫ്‌ളേവനോയിഡുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

#without #eating #jackfruit #summer #benefits

Next TV

Related Stories
 നിങ്ങൾ എത്രപേർ തേങ്ങാപ്പാൽ ചായ കുടിച്ചിട്ടുണ്ട്? അറിയാം സ്വാദിനാെപ്പം ഗുണങ്ങളും .....

Apr 23, 2025 08:01 PM

നിങ്ങൾ എത്രപേർ തേങ്ങാപ്പാൽ ചായ കുടിച്ചിട്ടുണ്ട്? അറിയാം സ്വാദിനാെപ്പം ഗുണങ്ങളും .....

തേങ്ങാപ്പാൽ ചായ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പലർക്കും അറിയില്ല....

Read More >>
തൈരില്‍ സവാള മാത്രമല്ല,  ഉണക്കമുന്തിരിയും ചേർത്ത് കഴിക്കാം; ഗുണങ്ങൾ ....

Apr 22, 2025 01:22 PM

തൈരില്‍ സവാള മാത്രമല്ല, ഉണക്കമുന്തിരിയും ചേർത്ത് കഴിക്കാം; ഗുണങ്ങൾ ....

നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ദഹന മെച്ചപ്പെടുത്താന്‍ ഇത് നല്ലതാണ്. കൂടാതെ മലബന്ധം തടയാനും ഇത് മികച്ച ഭക്ഷണമാണ്. ശരീരഭാരം കുറയ്ക്കാനും ഇതൊരു...

Read More >>
പതിവായി കട്ടന്‍ ചായ കുടിക്കുന്നവരാണോ നിങ്ങള്‍? ഇതറിയാതെ പോകരുത് ....

Apr 21, 2025 07:49 AM

പതിവായി കട്ടന്‍ ചായ കുടിക്കുന്നവരാണോ നിങ്ങള്‍? ഇതറിയാതെ പോകരുത് ....

വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും...

Read More >>
മീൻ കൊണ്ട് പച്ചക്കറി വളർത്താൻ പറ്റുമോ? ഈ രീതിയൊന്ന് പരീക്ഷിച്ചു നോക്കൂ

Apr 20, 2025 05:16 PM

മീൻ കൊണ്ട് പച്ചക്കറി വളർത്താൻ പറ്റുമോ? ഈ രീതിയൊന്ന് പരീക്ഷിച്ചു നോക്കൂ

30 ദിവസം കഴിഞ്ഞു ഈ ലായനി അരിച്ചെടുക്കുക. അരിച്ചെടുത്ത ലായനി 40 ഇരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം....

Read More >>
രാത്രി മുഴുവൻ എ.സി ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക, ഈ കാര്യങ്ങൾ അറിയാതെ പോവരുത്

Apr 20, 2025 01:57 PM

രാത്രി മുഴുവൻ എ.സി ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക, ഈ കാര്യങ്ങൾ അറിയാതെ പോവരുത്

തുറസ്സുകളുള്ള മുറിയിൽ എ.സി ഉപയോഗിക്കുന്നത് ഊർജം പാഴാക്കുന്നു. നിങ്ങളുടെ ജനലുകളും വാതിലുകളും അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. കൂടാതെ സൂര്യപ്രകാശം...

Read More >>
Top Stories