ഫോണിൽ ഉറക്കെ സംസാരിച്ചതിനേ ചൊല്ലി തർക്കം, സഹപ്രവർത്തകനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊന്ന് 25കാരൻ

 ഫോണിൽ ഉറക്കെ സംസാരിച്ചതിനേ ചൊല്ലി  തർക്കം, സഹപ്രവർത്തകനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊന്ന് 25കാരൻ
Apr 23, 2025 10:50 PM | By Susmitha Surendran

മുംബൈ: (truevisionnews.com)  ഫോണിൽ ഉറക്കെ സംസാരിച്ചതിനേ ചൊല്ലിയുള്ള തർക്കത്തിനിടെ 30 വയസുള്ള സഹപ്രവർത്തകനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊന്ന് 25കാരൻ. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. തിങ്കളാഴ്ചയാണ് ജിതേന്ദ്ര ചൌഹാൻ എന്ന 30കാരൻ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് 25 വയസുള്ള സഹപ്രവർത്തകൻ അറസ്റ്റിലായത്. കെട്ടിട നിർമ്മാണ തൊഴിലാളികളായിരുന്നു ഇവർ രണ്ട് പേരും. കാന്തിവാലിയിലെ സായ് നഗറിലെ ഭാട്ടിയ സ്കൂളിന് സമീപത്തെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലെ ജോലിക്കാരായിരുന്നു ഇവർ. ഈ കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലായിരുന്നു തൊഴിലാളികൾ താമസിച്ചിരുന്നത്.

ഞായറാഴ്ച രാത്രി ജിതേന്ദ്ര ചൌഹാൻ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ 25കാരനെത്തി ശബ്ദം കുറച്ച് സംസാരിക്കാൻ ആവശ്യപ്പെട്ടിരുന്നു. മൊബൈൽ ഫോണിൽ ഐപിഎൽ മത്സരങ്ങൾ കാണുകയായിരുന്നു 25കാരൻ.

സംസാരത്തിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കം കയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ 25കാരൻ ജിതേന്ദ്ര ചൌഹാനെ രണ്ടാം നിലയിൽ നിന്ന് തള്ളിയിടുകയായിരുന്നു. ബേസ്മെന്റിലെ പാർക്കിംഗ് ഭാഗത്ത് വീണ ജിതേന്ദ്ര ചൌഹാന് തലയിൽ അടക്കം ഗുരുതര പരിക്കേൽക്കുകയായിരുന്നു.

കെട്ടിടത്തിലുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഇയാളെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച ചികിത്സയിലിരിക്കെ ജിതേന്ദ്ര ചൌഹാൻ മരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കാന്തിവാലി പൊലീസ് സംഭവത്തിൽ കേസ് എടുത്തത്. 25കാരനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

#25year #old #man #kills #colleague #throwing #him #building #over #loud #phone #conversation

Next TV

Related Stories
പാകിസ്താന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ല, സിന്ധു നദീജല കരാര്‍ റദ്ദാക്കി; കനത്ത നടപടികളുമായി ഇന്ത്യ

Apr 23, 2025 10:17 PM

പാകിസ്താന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ല, സിന്ധു നദീജല കരാര്‍ റദ്ദാക്കി; കനത്ത നടപടികളുമായി ഇന്ത്യ

യോഗത്തിന് ശേഷം വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യങ്ങള്‍...

Read More >>
വിവാദ പരാമർശം; മന്ത്രി പൊൻമുടിക്കെതിരെ സ്വമേധയാ നടപടിയെടുത്ത് മദ്രാസ് ഹൈക്കോടതി

Apr 23, 2025 09:03 PM

വിവാദ പരാമർശം; മന്ത്രി പൊൻമുടിക്കെതിരെ സ്വമേധയാ നടപടിയെടുത്ത് മദ്രാസ് ഹൈക്കോടതി

ഇരു സമുദായങ്ങളെയും അപമാനിക്കുന്നതാണ് പരാമര്‍ശമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കെ പൊൻമുടിക്കെതിരെ കേസെടുക്കാന്‍ കാരണമില്ലെന്നായിരുന്നു...

Read More >>
വിവാഹ ആഘോഷത്തിന്റെ ഭാഗമായി ബന്ധുക്കൾക്ക് മധുരം നൽകി, തിരിച്ചെത്തിയ ആശയെ കാത്തിരുന്നത് ഏകമകന്റെ വിയോഗവാർത്ത

Apr 23, 2025 08:27 PM

വിവാഹ ആഘോഷത്തിന്റെ ഭാഗമായി ബന്ധുക്കൾക്ക് മധുരം നൽകി, തിരിച്ചെത്തിയ ആശയെ കാത്തിരുന്നത് ഏകമകന്റെ വിയോഗവാർത്ത

വിനയിയുടെ വിവാഹത്തിൽ എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. നവദമ്പതികൾ തിരിച്ചെത്തിയ ശേഷം ജാഗരണ പ്രാർത്ഥനയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു...

Read More >>
വിനയുടെ മൃതദേഹത്തിനരികെ ജയ് ഹിന്ദ് വിളിച്ച് സല്യൂട്ട് നല്‍കി ഹിമാന്‍ഷി; അതിവൈകാരിക രംഗങ്ങൾ, മൃതദേഹം കൊണ്ടുപോയി

Apr 23, 2025 07:39 PM

വിനയുടെ മൃതദേഹത്തിനരികെ ജയ് ഹിന്ദ് വിളിച്ച് സല്യൂട്ട് നല്‍കി ഹിമാന്‍ഷി; അതിവൈകാരിക രംഗങ്ങൾ, മൃതദേഹം കൊണ്ടുപോയി

പശ്ചിമബംഗാൾ സ്വദേശിയായ ബിതൻ അധികാരി ഭാര്യക്കും കുഞ്ഞിനുമൊപ്പമാണ് കശ്മീരിൽ എത്തിയത്. ഭാര്യക്കും മകനും മുന്നിൽ ബിതൻ വെടിയേറ്റു വീണു. ഫ്ലോറിഡയിൽ...

Read More >>
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വീണ്ടും ഭീകരരുമായി രൂക്ഷമായ ഏറ്റുമുട്ടൽ; കൂടുതൽ സൈനികർ കുൽഗാമിലേക്ക്

Apr 23, 2025 07:30 PM

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വീണ്ടും ഭീകരരുമായി രൂക്ഷമായ ഏറ്റുമുട്ടൽ; കൂടുതൽ സൈനികർ കുൽഗാമിലേക്ക്

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കൂടുതൽ സൈനികരും സിആർപിഎഫ് ജവാന്മാരും കശ്‌മീർ പൊലീസും സ്ഥലത്തേക്ക്...

Read More >>
പഹൽഗാം ഭീകരാക്രമണം: ലഫ്.വിനയ് നർവാളിന് നാവിക സേന മേധാവി അന്തിമോപചാരമർപ്പിച്ചു, ഉള്ളുലഞ്ഞ് ഭാര്യ ഹിമാൻഷി

Apr 23, 2025 05:08 PM

പഹൽഗാം ഭീകരാക്രമണം: ലഫ്.വിനയ് നർവാളിന് നാവിക സേന മേധാവി അന്തിമോപചാരമർപ്പിച്ചു, ഉള്ളുലഞ്ഞ് ഭാര്യ ഹിമാൻഷി

ഡൽഹി വിമാനത്താവളത്തിൽ നിന്ന് വിനയ് യുടെ മൃതദേഹം ഏറ്റുവാങ്ങുന്ന ഹിമാൻഷിയുടെ ദൃശ്യങ്ങൾ കണ്ടുനിന്നവരുടെ...

Read More >>
Top Stories