(truevisionnews.com) കട്ടന്‍ചായയോട് അതിയായ ഇഷ്ടമുള്ളവര്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.പതിവായി കട്ടന്‍ ചായ കുടിക്കുന്നവരാണോ നിങ്ങള്‍. ഒരു ഗ്ലാസ് കട്ടന്‍ ചായ കുടിക്കുന്നത് വിവിധ ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യും.

ദിവസം കൂടുതല്‍ ഉന്മേഷത്തോടെയും ഊര്‍ജത്തോടുകൂടിയിരിക്കാനും കട്ടന്‍ ചായ ഗുണം ചെയ്യും. കട്ടന്‍ ചായയില്‍ പോളിഫെനോള്‍ എന്ന ആന്റിഓക്സിഡന്റ് ഉണ്ട്. കുറയ്ക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഉപകരിക്കും.
കട്ടന്‍ചായയോട് അതിയായ ഇഷ്ടമുള്ളവര്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.പതിവായി കട്ടന്‍ ചായ കുടിക്കുന്നവരാണോ നിങ്ങള്‍. ഒരു ഗ്ലാസ് കട്ടന്‍ ചായ കുടിക്കുന്നത് വിവിധ ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യും.
ദിവസം കൂടുതല്‍ ഉന്മേഷത്തോടെയും ഊര്‍ജത്തോടുകൂടിയിരിക്കാനും കട്ടന്‍ ചായ ഗുണം ചെയ്യും. കട്ടന്‍ ചായയില്‍ പോളിഫെനോള്‍ എന്ന ആന്റിഓക്സിഡന്റ് ഉണ്ട്. വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഉപകരിക്കും.
ഇതില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളേവനോയ്ഡുകള്‍ വിസറല്‍ കൊഴുപ്പ് കുറയ്ക്കുകയും അമിതവണ്ണം തടയാനും ഗുണം ചെയ്യും. ഭക്ഷണത്തില്‍ കട്ടന്‍ ചായ ഉള്‍പ്പെടുത്തുന്നതിലൂടെ ആരോഗ്യകരമായ കൊഴുപ്പിന്റെ അളവ് നിലനിര്‍ത്താന്‍ ശരീരത്തെ പ്രാപ്തമാക്കും.
ഫ്‌ളേവനോയ്ഡുകള്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രയോജനം ചെയ്യും. കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കാന്‍ കട്ടന്‍ചായ നല്ലതാണ്.
കട്ടന്‍ ചായയുടെ അമിത ഉപഭോഗം നല്ലതല്ല. കഫീന്‍ വൃക്കകള്‍ക്ക് നല്ലതാണെങ്കിലും കൂടുതല്‍ അളവില്‍ ശരീരത്തിലെത്തുന്നത് നല്ലതല്ല. കഫീന്‍ രക്തസമ്മര്‍ദ്ദത്തെ ബാധിക്കും. ഉയര്‍ന്ന അളവിലുള്ള കഫീന്‍ സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മര്‍ദ്ദം കൂട്ടും. കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന ഓക്സലേറ്റാണ് വൃക്കകളെ ഏറ്റവും കൂടുതല്‍ തകരാറിലാക്കുന്നത്. ഇത് കിഡ്നി സ്റ്റോണും വരുത്തിവെക്കും
കട്ടന്‍ ചായയുടെ അമിത ഉപഭോഗം നിര്‍ജ്ജലീകരണം വരുത്തിവെക്കും. ഇതില്‍ ഗ്രീന്‍ ടീയേക്കാള്‍ ഉയര്‍ന്ന കഫീനുണ്ട്. ഇത് വലിയ അളവില്‍ കഴിച്ചാല്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകും. കൂടാതെ ഇതില്‍ ടാന്നിന്‍ അടങ്ങിയിട്ടുണ്ട്. അത് അമിതമായാല്‍ വയറ്റിലെ അസ്വസ്ഥതയ്ക്കും ഓക്കാനം ഉണ്ടാക്കുന്നതിനും കാരണമാകും
#Regular #black #tea #drinkers #not #miss #this
