(truevisionnews.com) ചായ പ്രേമികളാണ് നമ്മളിൽ പലരും . രാവിലെയും വെെകിട്ടും ചായ കുടിക്കുന്ന ശീലം പലർക്കും ഉണ്ട്. ചായകളിൽ തന്നെ നിരവധി വെറെെറ്റികളുണ്ട്. നിങ്ങൾ ആരെങ്കിലും തേങ്ങാപ്പാൽ ചായ കുടിച്ചിട്ടുണ്ടോ?

തേങ്ങാപ്പാൽ ചായ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പലർക്കും അറിയില്ല. നിങ്ങളുടെ മൊത്തത്തിൽ ഉള്ള ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയുന്ന അനേകം ഗുണങ്ങൾ തേങ്ങാപ്പാൽ ചായയിലുണ്ട്. ഈ ചായ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു.
ശരീരം ഭാരം കുറയ്ക്കാനും വളരെ നല്ലതാണ്. മഗ്നീഷ്യം, ഇരുമ്പ്, വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ അടങ്ങിയ തേങ്ങാപ്പാൽ ചായ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. വീട്ടിൽതന്നെ വളരെ എളുപ്പത്തിൽ തേങ്ങാപ്പാൽ ചായ ഉണ്ടാക്കാൻ കഴിയും.
ഇത് തയ്യാറാക്കുന്ന വിധം നോക്കിയാലോ?ആദ്യം ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം തിളപ്പിക്കുക. വെള്ളം ചൂടായി വരുമ്പോൾ രണ്ട് ഏലക്ക ചതച്ചത് ചേർക്കാം. തുടർന്ന് ആവശ്യത്തിന് പഞ്ചസാര ചേർക്കാം.
ശേഷം വെള്ളം നന്നായി തിളച്ച് വരുമ്പോൾ ആവശ്യത്തിന് തേയിലപ്പൊടി ചേർക്കുക. എന്നിട്ട് ഇതിലേക്ക് ഒരു ഗ്ലാസ് തേങ്ങാപ്പാൽ ഒഴിച്ച് ഇളക്കി അരിച്ചെടുത്താൽ തേങ്ങാപ്പാൽ ചായ റെഡി. തേങ്ങാപ്പാൽ ഒഴിച്ചശേഷം ചായ തിളപ്പിക്കരുത്.
#Coconut #milk #tea #benefits #along #with #taste...
