(truevisionnews.com)നല്ല മഴയത്ത് വെറുതെയിരിക്കുമ്പോൾ ചായക്കൊപ്പം കഴിക്കാൻ മുളക് ബജി ആയാലോ? വീട്ടിലുള്ള കുറച്ച് ചേരുവകൾ മാത്രം മതി ഇതുണ്ടാക്കാൻ. എങ്കിൽ തയാറാക്കി നോക്കിയാലോ?

ചേരുവകൾ
ബജ്ജി മുളക് - 5 എണ്ണം
കടലമാവ് - 200 ഗ്രാം
അരിപ്പൊടി - 1 ടേബിൾ സ്‌പൂൺ
മഞ്ഞൾ പൊടി - കാൽ ടേബിൾ സ്‌പൂൺ
മുളക് പൊടി - 1 ടീസ്‌പൂൺ
ബേക്കിങ് സോഡാ - കാൽ ടീസ്‌പൂൺ
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
തയാറാക്കും വിധം
മുളക് നന്നായി കഴുകി വൃത്തിയാക്കി രണ്ടായി മുറിക്കുക. ചില മുളകിന് എരിവ് കൂടുതലായതിനാൽ മുളകിലെ കുരു കളയാൻ മറക്കരുത്. ഒരു ബൗളിലേക്ക് കടലമാവ്, അരിപൊടി, മഞ്ഞൾ പൊടി, മുളക് പൊടി, ബേക്കിങ് സോഡ എന്നിവ ചേർത്ത് മിക്‌സ് ചെയ്യുക.
ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് മാവ് കുറുകിയ പരുവത്തിലാക്കുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. തയ്യാറാക്കി വച്ച മാവിൽ മുളക് മുക്കി എണ്ണയിലേക്കിട്ട് പൊരിച്ചെടുക്കുക.
മീഡിയം ഫ്ലേമിൽ വറുത്തെടുക്കാൻ ശ്രദ്ധിക്കണം. തക്കാളി ചട്ണിയുടെ കൂടെയോ പച്ച ചട്ണിയുടെ കൂടെയോ കഴിക്കാൻ നല്ല സ്വാദുള്ള മുളക് ബജി തയാർ.
#ChilliBhaji #prepared #food #recipie
