കോഴിക്കോട് കൊയിലാണ്ടിയിൽ ടൗണിലെ റസ്റ്റോറൻ്റിൽ മോഷണം; ക്യാഷ് കൗണ്ടർ തകർത്ത് പണം കവർന്നു

കോഴിക്കോട് കൊയിലാണ്ടിയിൽ ടൗണിലെ റസ്റ്റോറൻ്റിൽ മോഷണം; ക്യാഷ് കൗണ്ടർ തകർത്ത് പണം കവർന്നു
Apr 23, 2025 10:14 PM | By VIPIN P V

കൊയിലാണ്ടി (കോഴിക്കോട്): (www.truevisionnews.com) കൊയിലാണ്ടി ടൗണിലെ റസ്‌റ്റോറൻ്റിൽ മോഷണം സിദ്ദിഖ് പള്ളി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഫോർ ഒ ക്ലോക്ക് റസ്റ്റോറന്റിലാണ് ഇന്നലെ പുലർച്ചെ മോഷണം നടന്നത്. മുപ്പത്തിനായിരത്തോളം രൂപ നഷ്ട‌മായി.

പുലർച്ചെ രണ്ടുമണിയോടെയാണ് മോഷ്ടാവ് എത്തിയത്. പിറകിലുള്ള പള്ളിയുടെ കാടുപിടിച്ച പ്രദേശത്തുകൂടെയാണ് ഇയാൾ വന്നത്. സൈഡിലുള്ള ഡോറുവഴി അകത്തു കടക്കുകയും ക്യാഷ് കൗണ്ടർ കുത്തിത്തുറന്ന് പണം മോഷ്‌ടിക്കുകയുമായിരുന്നു.

തലയിൽ മുണ്ടിട്ട് മൂടിയ നിലയിലാണ് ഇയാൾ അകത്തുവന്നതെന്ന് കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഇന്നലെ ഉച്ചയോടെ കട തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. തുടർന്ന് കൊയിലാണ്ടി പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

#Robbery #restaurant #Koyilandyil #town #Kozhikode #Cashcounter #broken #moneystolen

Next TV

Related Stories
 കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി  യുവാവ് പിടിയിൽ

May 15, 2025 02:44 PM

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറും യുവാവ്...

Read More >>
 കാസർകോട്  ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി

May 15, 2025 01:49 PM

കാസർകോട് ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി

കാസർകോട് ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം...

Read More >>
'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

May 15, 2025 10:50 AM

'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി...

Read More >>
Top Stories