ജീവൻ പോലും അപകടത്തിൽ!..... പ്രമുഖ ടൂത്ത് പേസ്റ്റ് ബ്രാൻഡുകളിൽ മാരക ഘനലോഹ സാന്നിധ്യം; ശരീരത്തെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ

ജീവൻ പോലും അപകടത്തിൽ!..... പ്രമുഖ ടൂത്ത് പേസ്റ്റ് ബ്രാൻഡുകളിൽ മാരക ഘനലോഹ സാന്നിധ്യം; ശരീരത്തെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
Apr 19, 2025 04:22 PM | By VIPIN P V

(www.truevisionnews.com) ടൂത്ത് പേസ്റ്റുപയോഗിച്ച് പല്ലു തേയ്ക്കുന്നത് കീടാണുക്കളെ അകറ്റി നിർത്തും, അതേ സമയം ശരീരത്തിലെ പ്രവർത്തനങ്ങളെതന്നെ തകർക്കാന്‍ കഴിയുന്ന മാരക ഘന ലോഹ ഘടകങ്ങളാണ് പേസ്റ്റിലുള്ളതെന്നാണ് പഠനങ്ങൾ പുറത്തു വരുന്നത്.

പല പ്രമുഖ ടൂത്ത് പേസ്റ്റിലും ലെഡ്, ആഴ്സനിക്, മെർക്കുറി, കാഡ്മിയം എന്നിങ്ങനെ കുട്ടികളിലും മുതിർന്നവരിലും ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഘനലോഹങ്ങളുടെ സാന്നിധ്യം ഉണ്ടെന്നാണ് കണ്ടെത്തൽ.

പരിശോധനയ്ക്ക് വിധേയമായ 51 ടൂത്ത് പേസ്റ്റുകളിൽ 90 ശതമാനത്തിലും അനുവദനീയമായ അളവിലും കൂടുതൽ ലെഡിൻറെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. 65 ശതമാനം ടൂത്ത് പേസ്റ്റിലും ആഴ്സനിക്കും, പകുതിയിൽ താഴെ എണ്ണത്തിൽ മെർക്കുറിയും മൂന്നിലൊന്നിൽ കാഡ്മിയവും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കുട്ടികൾക്ക് വേണ്ടി ടൂത്ത് പേസ്റ്റ് നിർമിക്കുന്ന 'ലീഡ് സേഫ് മാമ' കമ്പനിയുടെ സ്ഥാപക ടമര റൂബിൻ രക്തത്തിലെ ലെഡിൻറെ അളവ് കൂടുതലുള്ള കൂട്ടികളെക്കുറിച്ച് നടത്തിയ പഠനമാണ് അന്വേഷണത്തിലേക്ക് നയിച്ചത്. ലെഡിൻറെ അംശം കണ്ടെത്തിയ പഠനവിധേയമായ കുട്ടികളെല്ലാം ഒരേ ടൂത്ത് പേസ്റ്റ് തന്നെയാണ് ഉപയോഗിച്ചതെന്നാണ് കണ്ടെത്തിയത്.

പഠനത്തിൻറെ ഭാഗമായി റൂബിൻ നിരവധി ടൂത്ത് പേസ്റ്റുകൾ പരിശോധനക്ക് അയക്കുകയും അപകടകരമായ ഘനലോഹ സാന്നിധ്യം കണ്ടെത്തിയതിനെതുടർന്ന് ക്രൗഡ് ഫണ്ടിങ്ങിലൂടെ കൂടുതൽ പ്രമുഖ ടൂത്ത് പേസ്റ്റുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയ്കുകയും ചെയ്തു.

പരിശോധനാ ഫലം ഞെട്ടിക്കുന്നതായിരുന്നു. ക്രെസ്റ്റ്, സെൻസൊഡൈൻ, ടോംസ് ഓഫ് മെയ്ൻ, ഡോക്ടർ ബ്രോണേഴ്സ്, ഡേവിഡ്സ്, ഡോക്ടർ ജെൻ എന്നിവയിൽ ലെഡ്, ആഴ്സനിക്, മെർക്കുറി, കാഡ്മിയം എന്നിങ്ങനെ മാരക ലോഹ സാന്നിധ്യമാണ് പരിശോധനയിൽ തെളിഞ്ഞത്.

ഒരു ടൂത്ത് പേസ്റ്റ് കമ്പനിയും ഇതുവരെ വിഷാംശ ഘടകങ്ങൾ നീക്കം ചെയ്യാൻ തയാറായിട്ടില്ലെന്നും പലരും അവർക്കെതിരെ കേസിനു പോയതായും റൂബിൻ പറയുന്നു. പലരും ഇവ പേസ്റ്റിൽ നിന്നും ഒഴിവാക്കാനാകില്ലെന്നു പറയുകയും കണ്ടെത്തലുകളെ നിസാരവത്കരിക്കുകയും ചെയ്തു.

ടൂത്ത് പേസ്റ്റിലെ ഘന ലോഹഘടകങ്ങൾ നിസാരക്കാരല്ല

ഘന ലോഹങ്ങൾ അമിത അളവിൽ ശരീരത്തിലെത്തിയാൽ അവ കോശങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കും. ഹൃദയത്തിൻറെയും ശ്വാസ കോശത്തിന്റെയും പ്രവർത്തനങ്ങൾ താറുമാറാക്കാൻ അവയ്ക്ക് കഴിയും.

കൂട്ടികളുടെ തലച്ചോറിനെയും കിഡ്നിയെയും വരെ ലെഡ് ബാധിക്കും. ഘനലോഹങ്ങൾ വയറു വേദന, ഛർദി, കൈകാലുകളിൽ മരവിപ്പ് എന്നിവയ്ക്ക് കാരണമാകും. ചില സാഹചര്യങ്ങളിൽ ജീവ ഹാനിയിലേക്ക് പോലും ഇവ നയിക്കും.

#life #danger #Presence #deadly #heavymetals #leading #toothpastebrands #Serious #healthproblem #await #body

Next TV

Related Stories
ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

Jul 29, 2025 05:23 PM

ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച്...

Read More >>
അടുക്കളയിൽ സൂക്ഷിക്കുക; സവാളയിലെ കറുത്ത പൊടി അപകടകാരി...? ഉള്ളിൽ പോയാൽ പണി കിട്ടും

Jul 28, 2025 09:14 PM

അടുക്കളയിൽ സൂക്ഷിക്കുക; സവാളയിലെ കറുത്ത പൊടി അപകടകാരി...? ഉള്ളിൽ പോയാൽ പണി കിട്ടും

സവാളയിലെ കറുത്ത പൊടി അപകടകാരി...? ഉള്ളിൽ പോയാൽ പണി...

Read More >>
രാവിലെ ചായ കുടിച്ചാലും വീണ്ടും ക്ഷീണമോ...? ഇനി ചായ തന്നെയാണോ വില്ലൻ...! അറിയാം ഗുണവും ദോഷവും

Jul 28, 2025 07:27 AM

രാവിലെ ചായ കുടിച്ചാലും വീണ്ടും ക്ഷീണമോ...? ഇനി ചായ തന്നെയാണോ വില്ലൻ...! അറിയാം ഗുണവും ദോഷവും

രാവിലെ ചായ കുടിച്ചാലും വീണ്ടും ക്ഷീണമോ...? ഇനി ചായ തന്നെയാണോ വില്ലൻ...! അറിയാം ഗുണവും...

Read More >>
മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

Jul 27, 2025 04:25 PM

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും...

Read More >>
കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

Jul 26, 2025 11:01 AM

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ...

Read More >>
വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

Jul 24, 2025 04:24 PM

വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി...

Read More >>
Top Stories

Entertainment News

//Truevisionall