അയൽവാസിയെ കൊന്ന് മുങ്ങി; ഒളിച്ചുതാമസിക്കുകയായിരുന്ന പ്രതി വടകരയില്‍ നിന്ന് പിടിയിൽ

അയൽവാസിയെ കൊന്ന് മുങ്ങി; ഒളിച്ചുതാമസിക്കുകയായിരുന്ന പ്രതി വടകരയില്‍ നിന്ന് പിടിയിൽ
Apr 22, 2025 01:52 PM | By VIPIN P V

കോഴിക്കോട്: (www.truevisionnews.com) അയല്‍വാസിയെ കൊലപ്പെടുത്തി മുങ്ങിയ പശ്ചിമബംഗാള്‍ സ്വദേശി ഒളിച്ചുതാമസിക്കുന്നതിനിടെ കോഴിക്കോട് വടകരയില്‍വെച്ച് പിടിയില്‍.

പശ്ചിമബംഗാള്‍, ഖണ്ട ഘോഷ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ജെന്നി റഹ്‌മാനെയാണ് വടകര പോലീസിന്റെ സഹായത്തോടെ പശ്ചിമ ബംഗാള്‍ പൊലീസ് ചോമ്പാലയില്‍നിന്ന് പിടികൂടിയത്.

വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് നിര്‍മാണ ജോലികൾ ചെയ്തുവരികയായിരുന്ന ജെന്നി റഹ്‌മാനെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പോലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം ജെന്നി റഹ്‌മാന്‍ നാടുവിടുകയായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് കൊലപാതകം നടന്നത്. ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാറിമാറി താമസിച്ചു. അടുത്തിടെയാണ് ചോമ്പാലില്‍ എത്തിയത്.

#Accused #who #killed #neighbor #drowned #arrested #Vadakara

Next TV

Related Stories
  യാത്രക്കാരൻ കയറിപ്പിടിച്ചതായി പരാതി പറഞ്ഞു; വളാഞ്ചേരിയിൽ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ജീവനക്കാർ ഇറക്കിവിട്ടു

May 27, 2025 10:55 PM

യാത്രക്കാരൻ കയറിപ്പിടിച്ചതായി പരാതി പറഞ്ഞു; വളാഞ്ചേരിയിൽ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ജീവനക്കാർ ഇറക്കിവിട്ടു

സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ യാത്രക്കാരൻ അതിക്രമത്തിനിരയാക്കി....

Read More >>
കനത്ത മഴ; ഇടുക്കിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

May 27, 2025 10:29 PM

കനത്ത മഴ; ഇടുക്കിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

ഇടുക്കിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

Read More >>
മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7 ന്

May 27, 2025 08:36 PM

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7 ന്

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7...

Read More >>
Top Stories