മേഘവിസ്ഫോടനവും മിന്നൽ പ്രളയവും; റംബാനിൽ ഒന്നും ശേഷിക്കുന്നില്ല, കനത്ത നാശനഷ്ടം

മേഘവിസ്ഫോടനവും മിന്നൽ പ്രളയവും; റംബാനിൽ ഒന്നും ശേഷിക്കുന്നില്ല,  കനത്ത നാശനഷ്ടം
Apr 21, 2025 07:42 AM | By Susmitha Surendran

ശ്രീനഗർ:  (truevisionnews.com) മേഘവിസ്ഫോടനത്തിലും തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ ഉണ്ടായത് കനത്ത നാശനഷ്ടം. ഒറ്റ രാത്രി കൊണ്ട് പ്രദേശവാസികളുടെ വീടുകളും ജീവിതമാർഗമായ കടകളുമെല്ലാം ഒലിച്ചുപോയി.

തങ്ങളുടെ പുനരധിവാസത്തിനായി സർക്കാർ എത്രയും പെട്ടെന്ന് വേണ്ടത് ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ് പ്രദേശവാസികൾ. പ്രദേശത്തെ വീടുകൾക്കും കടകൾക്കുമെല്ലാം വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

കല്ലും ചെളിയും എല്ലാം മൂടി എല്ലാം നശിച്ചിരിക്കുകയാണ്. പലരും ഇനിയെങ്ങനെ മുന്നോട്ടുപോകുമെന്ന കാര്യത്തിൽ ആശങ്കയിലുമാണ്. തങ്ങളുടെ ജീവിതത്തിൽ ഇതുവരെ ഇങ്ങനെയൊരു അപകടം കണ്ടിട്ടില്ലെന്നാണ് പലരും പറയുന്നത്.

റംബാനിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ലേഹ് ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. ദുരന്തത്തിൽ പ്രദേശത്തെ എംഎൽഎയായ അർജുൻ സിംഗ് രാജു ദുഃഖം രേഖപ്പെടുത്തി. വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുമുണ്ട്.

മൂന്ന് പേർക്കാണ് മിന്നൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടത്. നിരവധി പേരെ ഇതിനകം രക്ഷപ്പെടുത്തി. ഇനിയും ഒരുപാട് ആളുകളെ രക്ഷപ്പെടുത്താനുണ്ട്. മണ്ണിടിച്ചിലിനെത്തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതോടെ നിരവധി വാഹനങ്ങളാണ് ദേശീയ പാതയിൽ കുടുങ്ങിയിരുന്നു.

#Cloudburst #flash #flood #Nothing #left #Ramban #heavy #damage

Next TV

Related Stories
മുൻ ഡിജിപി ഓം പ്രകാശിൻ്റെ കൊലപാതകം; ഭാര്യ പല്ലവി 'സ്‌കീസോഫ്രീനിയ രോഗി'യെന്ന് മകൻ; ചോദ്യം ചെയ്യൽ തുടരുന്നു

Apr 21, 2025 11:50 AM

മുൻ ഡിജിപി ഓം പ്രകാശിൻ്റെ കൊലപാതകം; ഭാര്യ പല്ലവി 'സ്‌കീസോഫ്രീനിയ രോഗി'യെന്ന് മകൻ; ചോദ്യം ചെയ്യൽ തുടരുന്നു

അന്വേഷണത്തിന്റെ ഭാ​ഗമായി പല്ലവിയെയും മകളെയും ചോദ്യം ചെയ്യുന്നത് ഇപ്പോഴും...

Read More >>
മുൻ ഡിജിപിയുടെ കൊലപാതകം; സ്വത്തുക്കൾ സഹോദരിക്ക് ഇഷ്ടദാനം നൽകിയത് ഭാര്യയെ ചൊടിപ്പിച്ചെന്ന് പൊലീസ്

Apr 21, 2025 11:43 AM

മുൻ ഡിജിപിയുടെ കൊലപാതകം; സ്വത്തുക്കൾ സഹോദരിക്ക് ഇഷ്ടദാനം നൽകിയത് ഭാര്യയെ ചൊടിപ്പിച്ചെന്ന് പൊലീസ്

മകൻ കാർത്തികേഷിന്റെ പേരിൽ ബാക്കി സ്വത്തുക്കൾ എഴുതിയതും തർക്ക വിഷയമായെന്ന് കുടുംബം പൊലീസിനോട്...

Read More >>
ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെയുണ്ടായ സംഘ്പരിവാർ ആക്രമണം: കേസെടുക്കാതെ പൊലീസ്

Apr 21, 2025 11:12 AM

ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെയുണ്ടായ സംഘ്പരിവാർ ആക്രമണം: കേസെടുക്കാതെ പൊലീസ്

പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും അക്രമിച്ചു എന്നും ആരോപണമുണ്ട്....

Read More >>
ഒരുകോടിയിലധികം വിലയുള്ള മുടി മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

Apr 21, 2025 10:56 AM

ഒരുകോടിയിലധികം വിലയുള്ള മുടി മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

മുടി വിദേശത്തേക്ക് കയറ്റിയയക്കുന്ന മൊത്തവ്യാപാരിയാണ്...

Read More >>
രോഗിയുടെ കൂടെയെത്തിയ വയോധികനെ മര്‍ദ്ദിച്ച ശേഷം തറയിലൂടെ വലിച്ചിഴച്ച സംഭവം; ഡോക്ടര്‍ക്കെതിരെ കേസ്

Apr 21, 2025 10:21 AM

രോഗിയുടെ കൂടെയെത്തിയ വയോധികനെ മര്‍ദ്ദിച്ച ശേഷം തറയിലൂടെ വലിച്ചിഴച്ച സംഭവം; ഡോക്ടര്‍ക്കെതിരെ കേസ്

പ്രതിഷേധം ഉയര്‍ന്നതോടെ ഡോക്ടര്‍ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.സംഭവം വിവാദമായതോടെ ഡോക്ടര്‍ക്കെതിരെ ആശുപത്രി അധികൃതര്‍...

Read More >>
'നിങ്ങൾ ഈ വീഡിയോ കാണുമ്പോഴേക്കും ഞാൻ ജീവിച്ചിരിപ്പുണ്ടാകില്ല', വീണ്ടും ചർച്ചയായി യുവാവിൻ്റെ അവസാന വീഡിയോ

Apr 21, 2025 09:27 AM

'നിങ്ങൾ ഈ വീഡിയോ കാണുമ്പോഴേക്കും ഞാൻ ജീവിച്ചിരിപ്പുണ്ടാകില്ല', വീണ്ടും ചർച്ചയായി യുവാവിൻ്റെ അവസാന വീഡിയോ

താൻ അനുഭവിച്ച പീഡനങ്ങൾ മുഴുവൻ വീഡിയോയിൽ ചിത്രീകരിച്ച ശേഷമാണ് യുവാവ് ആത്മഹത്യ...

Read More >>
Top Stories