തൃശൂർ:( www.truevisionnews.com) തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജു ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസി അന്തോണി അറസ്റ്റിലായി. ഇരുവരം തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകം.

നായ അടുത്ത വീട്ടിലേക്ക് പോയതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഷിജുവിന്റെ വീട്ടിൽ ഉണ്ടായിരുന്ന നായ അന്തോണിയുടെ വീട്ടിൽ പോയതിനെ ചൊല്ലിയാണ് ഉണ്ടായ തർക്കം ഉണ്ടായത്.
#neighbor #hacked #death #thrissur #murder
