ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം; കഞ്ചാവ് വിൽപ്പന പൊലീസിനെ അറിയിച്ച യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം; കഞ്ചാവ് വിൽപ്പന പൊലീസിനെ അറിയിച്ച യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു
Apr 18, 2025 12:06 PM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) പോത്തൻകോട് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു. കഞ്ചാവ് വിൽപ്പന പോലീസിൽ വിവരം അറിയിച്ച യുവാക്കളെയാണ് ആക്രമിച്ചത്. കാട്ടായിക്കോണം അരിയോട്ടുകോണത്താണ് സംഭവം.

സഹോദരങ്ങളായ രതീഷിനും രജനീഷിനുമാണ് ആക്രമണത്തിൽ പരുക്കേറ്റത്. എട്ടോളം പേരടങ്ങുന്ന സംഘമാണ് സഹോദരങ്ങളെ വെട്ടി പരിക്കേൽപ്പിച്ചത്. പ്രതികളിൽ പ്രായപൂർത്തിയാകാത്തവരും ഉള്ളതായി പൊലീസ് പറയുന്നു.

വീടിന് സമീപത്തായ ഇവർ ഒരു പശു ഫാം നടത്തിവരികയായിരുന്നു. ഈ ഫാമിനടുത്ത് ലഹരി ഉപയോഗവും വിൽപനയും സജീവമാണെന്ന് ഇവരുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് പോത്തൻകോട് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു.

പരാതി നൽകിയ ഇവരുടെ വിവരങ്ങൾ പൊലീസിൽ നിന്ന് ചോർന്നുപോയി എന്ന് ആക്രമണത്തിന് ഇരയായ യുവാക്കൾ പറയുന്നു. ഇന്നലെ വൈകിട്ട് രജനീഷിനെ ലഹരിമാഫിയ സംഘം ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചിരുന്നു.

ഇവിടെ നിന്ന് ഓടി പോത്തൻകോട് പൊലീസ് സ്റ്റേഷനിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസിനോട് വിവരം പറഞ്ഞു. നടപടിയെടുക്കുമെന്ന് പൊലീസ് മറുപടി നൽകുകയും ചെയ്തിരുന്നു. പിന്നീട് ഫാമിലേക്ക് എത്തിയപ്പോഴാണ് രജനീഷിനെയും രതീഷിനെയും ലഹരി മാഫിയ സംഘം ക്രൂരമായി ആക്രമിച്ചത്.

വടിവാൾ പോലത്തെ ആയുധം ഉപയോ​ഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്. രതീഷിനാണ് ഗുരുതരമായി പരുക്കേറ്റത്.

തലയിൽ ഇരുപതോളം സ്റ്റിച്ച് ഉണ്ട്. കൈയിൽ പൊട്ടലും ഉണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ ലഹരി മാഫിയ സംഘം അവിടേക്കെത്തി ഇവരെ പരിഹസിച്ചെന്നും ഇവർ പറയുന്നു.

#Drugmafia #gangattack #Youths #who #informed #police #cannabis #hacked #death

Next TV

Related Stories
കാമുകനൊപ്പം ജീവിക്കാന്‍ മൂന്ന് മക്കളെ കൊലപ്പെടുത്തി; അധ്യാപിക നടത്തിയ കൃത്യം പൊളിഞ്ഞതിങ്ങനെ, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Apr 19, 2025 02:06 PM

കാമുകനൊപ്പം ജീവിക്കാന്‍ മൂന്ന് മക്കളെ കൊലപ്പെടുത്തി; അധ്യാപിക നടത്തിയ കൃത്യം പൊളിഞ്ഞതിങ്ങനെ, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പന്ത്രണ്ട് വയസ്സുള്ള സായ് കൃഷ്ണ, പത്ത് വയസ്സുള്ള മധു പ്രിയ, എട്ട് വയസ്സുള്ള ഗൗതം എന്നിവരാണ് മരിച്ച...

Read More >>
കൊടും  ക്രൂരത .... ആശുപത്രിയിലേക്കിറങ്ങിയ വയോധികനോട് പണം ചോദിച്ചു, നൽകാത്തതിന് മർദ്ദിച്ച് കൊലപ്പെടുത്തി അക്രമികൾ

Apr 19, 2025 11:49 AM

കൊടും ക്രൂരത .... ആശുപത്രിയിലേക്കിറങ്ങിയ വയോധികനോട് പണം ചോദിച്ചു, നൽകാത്തതിന് മർദ്ദിച്ച് കൊലപ്പെടുത്തി അക്രമികൾ

ഏകദേശം ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പാണ് പ്രചരിക്കുന്നത്....

Read More >>
 മൂന്ന് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി; അമ്മ വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ്

Apr 18, 2025 10:19 PM

മൂന്ന് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി; അമ്മ വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ്

പൊലീസ് പറയുന്നതനുസരിച്ച്, രജിത അടുത്തിടെ തന്റെ മുൻ സഹപാഠിയെ സ്കൂൾ റീയൂനിയനിൽ...

Read More >>
22-കാരനെ കെട്ടിയിട്ട് ആക്രമിച്ച് നഗ്നനാക്കി നടത്തി; തന്നെ ബലാത്സം​ഗം ചെയ്തുവെന്ന് സ്ത്രീയുടെ പരാതി

Apr 18, 2025 08:46 PM

22-കാരനെ കെട്ടിയിട്ട് ആക്രമിച്ച് നഗ്നനാക്കി നടത്തി; തന്നെ ബലാത്സം​ഗം ചെയ്തുവെന്ന് സ്ത്രീയുടെ പരാതി

മർദ്ദനമേറ്റ യുവാവിന്റെ കുടുംബത്തിന്റെ രേഖാമൂലമുള്ള പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന്...

Read More >>
തലസ്ഥാനത്തെ നടുക്കി കൊലപാതകം; പാല് വാങ്ങിക്കാൻ ഇറങ്ങിയ 17-കാരനെ കുത്തിക്കൊലപ്പെടുത്തി, പ്രതിഷേധം ശക്തം

Apr 18, 2025 05:26 PM

തലസ്ഥാനത്തെ നടുക്കി കൊലപാതകം; പാല് വാങ്ങിക്കാൻ ഇറങ്ങിയ 17-കാരനെ കുത്തിക്കൊലപ്പെടുത്തി, പ്രതിഷേധം ശക്തം

ലേഡി ഡോൺ എന്നറിയപ്പെടുന്ന സിക്രയാണ് കൊല നടത്തിയതെന്ന് ബന്ധുക്കൾ...

Read More >>
യു​വ​തി​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്തു,  ഓ​ട്ടോ​റി​ക്ഷ​ ഡ്രൈ​വ​ർ അറസ്റ്റിൽ

Apr 18, 2025 09:38 AM

യു​വ​തി​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്തു, ഓ​ട്ടോ​റി​ക്ഷ​ ഡ്രൈ​വ​ർ അറസ്റ്റിൽ

ഇ​ര​യാ​യ യു​വ​തി അ​ടു​ത്തി​ടെ തൊ​ഴി​ൽ തേ​ടി മം​ഗ​ളൂ​രു​വി​ൽ എ​ത്തി കാ​സ​ർ​കോ​ട് ഉ​പ്പ​ള​യി​ൽ താ​മ​സി​ച്ചി​രു​ന്നു....

Read More >>
Top Stories