ദാരുണം ..; സൈക്കിള്‍ ഉരുട്ടി വരുന്നതിനിടയില്‍ ഓടയില്‍ വീണു; നാലരവയസ്സുകാരി മരിച്ചു

ദാരുണം ..; സൈക്കിള്‍ ഉരുട്ടി വരുന്നതിനിടയില്‍ ഓടയില്‍ വീണു; നാലരവയസ്സുകാരി മരിച്ചു
Jun 2, 2025 06:00 AM | By Susmitha Surendran

കരുനാഗപ്പള്ളി: (truevisionnews.com) ഇന്ന് നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിന്​ തയാറെടുപ്പ്​ പൂർത്തിയാക്കിയ ബാലിക ഓടയിൽവീണ്​ മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ പാലവിളയില്‍ വീട്ടില്‍ അനീഷ്-രശ്മി ദമ്പതികളുടെ മകൾ നാലരവയസ്സുള്ള കല്ല്യാണി (അക്ഷിക) ആണ് മരിച്ചത്.

പന്മന കളരി തളിയാഴ്ച കിഴക്കേതിലുള്ള മുത്തച്ഛന്റേയും മുത്തശ്ശിയുടെയും കുടുംബ വീട്ടില്‍ ഒന്നരമാസത്തിന് മുമ്പ് അവധി ആഘോഷിക്കാനായി എത്തിയതായിരുന്നു കുട്ടി. തിങ്കളാഴ്ച വൈകീട്ട് ഈ വീടിന് സമീപത്തുള്ള ഓടയുടെ സ്ലാബില്‍ കൂടി കൂട്ടുകാരുമൊത്ത് സൈക്കിള്‍ ഉരുട്ടി വരുന്നതിനിടയില്‍ സ്ലാബില്ലാത്ത ഭാഗത്ത് ഓടയില്‍ വീഴുകയായിരുന്നു.

നാട്ടുകാര്‍ ഓടയിലിറങ്ങി മുങ്ങിത്തപ്പുന്നതിനിടയില്‍ മൂന്നൂറ് മീറ്റര്‍ മാറി കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നു.

girl dies after falling drain riding bicycle

Next TV

Related Stories
പൊതുഗതാഗതം തടസപ്പെട്ടു, ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായി മാറി; വലഞ്ഞ് യാത്രക്കാർ

Jul 9, 2025 11:29 AM

പൊതുഗതാഗതം തടസപ്പെട്ടു, ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായി മാറി; വലഞ്ഞ് യാത്രക്കാർ

കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക്...

Read More >>
'ആഹാരം പോലും കഴിക്കാതെ ഇരിക്കുവാ.. ബസ് വിടുമെന്ന് സാർ പറഞ്ഞതല്ലേ ...'; മന്ത്രിയെ വിശ്വസിച്ച് ഇറങ്ങിയിട്ട് ബസ് കിട്ടിയില്ലെന്ന് രോഷത്തോടെ യാത്രക്കാർ

Jul 9, 2025 11:16 AM

'ആഹാരം പോലും കഴിക്കാതെ ഇരിക്കുവാ.. ബസ് വിടുമെന്ന് സാർ പറഞ്ഞതല്ലേ ...'; മന്ത്രിയെ വിശ്വസിച്ച് ഇറങ്ങിയിട്ട് ബസ് കിട്ടിയില്ലെന്ന് രോഷത്തോടെ യാത്രക്കാർ

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ വാക്ക് വിശ്വസിച്ച് യാത്രക്കെത്തിയ പലരും വിവിധയിടങ്ങളിൽ...

Read More >>
Top Stories

//Truevisionall