അടൂർ ( പത്തനംതിട്ട ): ( www.truevisionnews.com ) ബസും ജീപ്പും കൂട്ടിയിടിച്ചു. തുടർന്ന് ജീപ്പിനു പിറകിൽ ബൈക്കും ഇടിച്ചു. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റ്. ജീപ്പ് യാത്രികരായ മാവേലിക്കര കല്ലിമേൽ ആർ. ബിജു(45), മകൻ അമൽ ബിജു (20), പറക്കോട്, നെടിയവിള ഷാജി സാമുവേൽ (48), ബൈക്ക് യാത്രികനായ ആദിക്കാട്ടുകുളങ്ങര ബീന മൻസിൽ സെയ്ദ് മുഹമ്മദ് സാഹിബ്(73) എന്നിവർക്കാണ് പരിക്ക്. ബസിലുള്ളവർക്ക് പരിക്കില്ല.

അടൂർ-കായംകുളം റോഡിൽ ചേന്നംമ്പള്ളി ജങ്ഷനു സമീപം ശനിയാഴ്ച വൈകീട്ട് മൂന്നിന് വായനശാല ജങ്ഷനിലാണ് അപകടമുണ്ടായത്.
കായംകുളം ഭാഗത്തുനിന്നും അടൂരിലേക്ക് വരുകയായിരുന്ന ബസും അടൂർ ഭാഗത്തു നിന്നും പതിനാലാം മൈലിലേക്ക് പോയ ജീപ്പുമാണ് കൂട്ടിയിടിച്ചത്. തൊട്ടുപിറകിൽ വന്ന ബൈക്കും ജീപ്പിനു പിറകിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#Four #injured #multi #vehicle #collision
