കൈവെട്ടി വലിച്ചെറിയുമെന്ന കൊലവിളി പ്രസംഗം; വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

കൈവെട്ടി വലിച്ചെറിയുമെന്ന കൊലവിളി പ്രസംഗം; വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി
Apr 10, 2025 04:50 PM | By Susmitha Surendran

(truevisionnews.com) സിഐടിയു പ്രവർത്തകരുടെ കൈവെട്ടുമെന്ന കൊലവിളി പ്രസംഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെതിരെ സിഐടിയു പരാതി നൽകി. സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് ബാബു കോട്ടയിലിനെതിരെയാണ് പരാതി.

തങ്ങളെ എതിർക്കാൻ വന്നാൽ സിഐടിയുക്കാരുടെ കൈവെട്ടുമെന്നാണ് ബാബു കോട്ടയിൽ പറഞ്ഞത്. കൈവെട്ടി നടുറോഡിൽ വലിച്ചെറിയുമെന്നും പറഞ്ഞു. കുളപ്പുള്ളിയിൽ സിഐടിയു പ്രവർത്തകരും വ്യാപാരികളും തമ്മിൽ നിലനിൽക്കുന്ന തൊഴിൽ തർക്കത്തിനിടെ വ്യാപാരികൾ നടത്തിയ ധർണ്ണയിലാണ് ഈ വിവാദ പരാമർശം.

കോടതി വിധി ഞങ്ങൾ നടപ്പാക്കുക തന്നെ ചെയ്യും. പൊട്ടക്കിണറ്റിലെ തവളകൾ മാത്രമാണ് സിഐടിയു പ്രവർത്തകർ എന്നും അദ്ദേഹം ആരോപിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു കുളപ്പുള്ളിയിൽ വിവാദ പ്രസംഗം നടത്തിയത്.

കലാപാഹ്വാനവും സമാധാന അന്തരീക്ഷം തകർക്കുന്ന പ്രസ്താവന നടത്തിയ ബാബു കോട്ടയിലിനെതിരെ നിയമ നടപടി സ്വീകരിക്കണം. ഷൊർണ്ണൂർ ഡിവൈഎസ്പിക്കാണ് സിഐടിയു പരാതി നൽകിയത്.

കുളപ്പുള്ളിയിലെ പ്രകാശ് സ്റ്റീൽസ് & സിമൻറ് കടയുടമ ജയപ്രകാശിന് പിന്തുണ പ്രഖ്യാപിച്ച് നടത്തി പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഇത്തരത്തിൽ വിവാദ പ്രസംഗം നടത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു വിവാദ പരാമർശം ഉണ്ടായത്.

#Murderous #speech #Complaint #against #leader #Traders #Industrialists #Coordination #Committee

Next TV

Related Stories
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories










Entertainment News