കോയമ്പത്തൂർ: (truevisionnews.com) ആർത്തവത്തെത്തുടർന്ന് വിദ്യാർത്ഥിനിയോട് സ്കൂൾ അധികൃതർ വിവേചനം കാണിച്ചതായി പരാതി. ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചുവെന്നാണ് പരാതി.

കോയമ്പത്തൂരിലെ സ്വാമി ചിദ്ഭവന്ദ മെട്രിക് ഹയർസെക്കൻഡറി സ്‌കൂൾ അധികൃതരാണ് വിവേചനം കാട്ടിയത്. ഏപ്രിൽ 7, 8 ദിവസങ്ങളിലെ പരീക്ഷക്ക് കുട്ടിയെ പുറത്തിരുത്തി പരീക്ഷ എഴുതിച്ചു.
പെൺകുട്ടിയുടെ അമ്മ വിദ്യാഭാസ വകുപ്പിന് ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടുണ്ട്. വിദ്യാഭാസ മന്ത്രി അൻപിൽ മഹേഷ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
#Complaint #alleging #school #authorities #discriminated #against #student #due #her #menstruation.
